Minnal Murali| മിന്നൽ മുരളി ഇന്ന് കാണുന്നവർക്കായി ചില നിർദ്ദേശങ്ങൾ, ശ്രദ്ധിക്കണം

കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിൻറെ പ്രീമീയർ ടൈം പുറത്ത് വിട്ടത്

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 10:23 AM IST
  • ഇമോജി മുതലിങ്ങോട്ട് സ്പീഡ് ടെസ്റ്റ് വരെ മിന്നൽ മുരളിയുടെ യഥാർത്ഥ ഹൈപ്പ്
  • സൂപ്പർ ഹീറോ ഇടിവെട്ടായി മലയാള സിനിമക്ക് മേൽ പതിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല
  • ഒടിടി റിലീസായതിനാൽ തന്നെ നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചിത്രം കാണാൻ ആവശ്യമാണ്
Minnal Murali| മിന്നൽ മുരളി ഇന്ന് കാണുന്നവർക്കായി ചില നിർദ്ദേശങ്ങൾ, ശ്രദ്ധിക്കണം

അങ്ങിനെ നാളുകളുടെ ആകാംക്ഷക്ക് ഇന്ന് അവസാനമാവുകയാണ്. കേരളത്തിൻറ സ്വന്തം സൂപ്പർ ഹീറോ ഇടിവെട്ടായി മലയാള സിനിമക്ക് മേൽ പതിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇതുവരെ ലഭിച്ച എല്ലാ സൂചനകളും ഇതിനകം അത് സാധൂകരിക്കുന്നത് തന്നെയാണ്.

കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിൻറെ പ്രീമീയർ ടൈം പുറത്ത് വിട്ടത്. ഇമോജി മുതലിങ്ങോട്ട് സ്പീഡ് ടെസ്റ്റ് വരെ മിന്നൽ മുരളിയുടെ യഥാർത്ഥ ഹൈപ്പ് എന്താണെന്ന് കാണിച്ചുള്ളതായിരുന്നു.

Also Read: Kerala Police | കേരളാ പോലീസിന്റെ 'മിന്നൽ മുരളി' എത്തി! കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് അഭിനന്ദന പ്രവാഹം

ഇന്ന് നെറ്റ് ഫ്ലിക്സിൽ മിന്നൽ മുരളി കാണുന്നവർ അറിയേണ്ടുന്ന ചില പ്രധാന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്.

Minnal Murali Malayalam Time, Dubai Time

സമയം: 24-ന് (വെള്ളിയാഴ്ച) ഉച്ചക്ക് ഒന്നരക്ക് നെറ്റ് ഫ്ലിക്സിൽ ചിത്രം റിലീസാവും. നിലവിൽ തീയേറ്റർ റിലീസുകൾ കേരളത്തിൽ ചിത്രത്തിനില്ല.

ദുബായിൽ ചിത്രത്തിൻറെ പ്രദർശന സമയം ടൊവീനോ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.  6, 8, 9 എന്നിങ്ങനെയാണ് ദുബായിൽ ചിത്രത്തിൻറെ പ്രദർശന സമയം.

How to Watch Minnal Murali

ചിത്രം മലയാളത്തിൽ ഒടിടി റിലീസായതിനാൽ തന്നെ നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചിത്രം കാണാൻ ആവശ്യമാണ്. 199 രൂപ പ്രതിമാസ ഒാഫർ മുതൽ ഇത് ലഭ്യമാണ്. നെറ്റ്വർക്കുകൾ പലതിലും ഇതിന് ഫ്രീ ഒാഫറുകൾ നൽകുന്നുണ്ട്.

Also Read: Minnal Murali | മിന്നൽ മുരളിക്ക് മുമ്പ് അറിയേണ്ട ഒരു കാര്യമുണ്ട്, ബേസിൽ ജോസഫ് യൂണിവേഴ്സ്; എന്താണ് ബേസിലിന്റെ മഞ്ഞപ്ര യൂണിവേഴ്സ്?

Minnal Murali Features  (മിന്നൽ അടിക്കും മുൻപ്)

1. മലയാളത്തിൽ ഇത്രയും ഹൈപ്പ് ലഭിച്ച ആദ്യ ചിത്രം

2. കേരളത്തിൻറെ സ്വന്തം സൂപ്പർ ഹീറോ

3. അന്താരാഷ്ട്ര തലത്തിൽ വരെ വലിയ പ്രമോഷൻ

മിന്നലടിപ്പിക്കുന്നവർ

സംവിധായകൻ: ബേസിൽ ജോസഫ്
നിർമ്മാണം: സോഫിയ പോൾ
കഥ, തിരക്കഥ: അരുൺ അനിരുദ്ധൻ,ജസ്റ്റിൻ മാത്യു

പ്രധാന അഭിനേതാക്കൾ

ടൊവിനോ തോമസ്,അജു വർഗീസ്,ഹരിശ്രീ അശോകൻ,ഗുരു സോമസുന്ദരം,
മാസ്റ്റർ വസിഷ്ഠ്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News