മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ ചുരുക്കമായിരിക്കും. അദ്ദേഹത്തിന്റെ അഭിനയവും ആക്ഷനുമെല്ലാം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. ആക്‌ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‍വഴക്കവും ചടുലതയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവി(Pranav Mohanlal)ന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി ആക്‌ഷന്‍ സീക്വന്‍സുകള്‍ പ്രണവ് കൈകാര്യം ചെയ്യും. മകള്‍ വിസ്മയയ്ക്കുമുണ്ട് അച്ഛന്റെ ഈ ഇഷ്ടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തായ്‌ലൻഡിൽ പോയി ആയോധന കല പഠിക്കുന്ന തിരക്കിലാണ് വിസ്മയ(Vismaya Mohanlal). അതിന്റെ വീഡിയോകൾ അവർ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിസ്മയയുടെ പുതിയ വീഡിയോ മോഹൻലാലിൻറെ ലൂസിഫറിലെ ഫൈറ്റ് സീനിനോട് സാദൃശ്യമുണ്ടെന്നതാണ് അതിന് കാരണം.



Also Read: "A" പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി!!!


ആക്ഷനിൽ മോഹൻലാലി(Mohanlal)നെ ഓർമിപ്പിക്കുന്നത് തന്നെയാണ് വിസ്മയയുടെയും മെയ് വഴക്കം. താരം സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ തയ്യാറെടുപ്പിലാണോ എന്നും വ്യക്തമല്ല. എന്തായാലും വിസ്മയയുടെ സിനിമാ രംഗപ്രവേശത്തെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ഒന്നും താര രാജാവ് പുറത്തുവിട്ടിട്ടും ഇല്ല.