`ഞാന്‍ ഈ പാട്ടുമായി പ്രണയത്തിലാണ്`; മഹാനടിയിലെ ആദ്യഗാനം പങ്കുവെച്ച് ദുല്‍ഖര്‍
സാവിത്രിയുടേയും ജമിനി ഗണേഷിന്റേയും ജീവിതം പറയുന്ന `മഹാനടി` എന്ന തെലുങ്ക് ചിത്രത്തിലെ ആദ്യഗാനം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്. സാവിത്രിയായി കീര്‍ത്തി സുരേഷും ജമിനി ഗണേഷായി ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്ന ചിത്രം മെയ് 9ന് തീയേറ്ററുകളിലെത്തും.
സാവിത്രിയുടേയും ജമിനി ഗണേഷിന്റേയും ജീവിതം പറയുന്ന 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ ആദ്യഗാനം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്. സാവിത്രിയായി കീര്‍ത്തി സുരേഷും ജമിനി ഗണേഷായി ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്ന ചിത്രം മെയ് 9ന് തീയേറ്ററുകളിലെത്തും.
'മൂഗ മനസുലു' എന്ന മനോഹര ഗാനം ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണ്ണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനൊപ്പം മനോഹരമായ കുറിപ്പും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്.