നിവിന്‍ പോളിയുടേയും നയന്‍‌താരയുടേയും പുതിയ ചിത്രമാണ്‌ ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനിവാസന്‍റെ മകനായ ധ്യാന്‍ ശ്രീനിവാസനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അജുവര്‍ഗീസാണ് നിര്‍മ്മാണം. ഫണ്‍ടാസ്ക് ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിശാഖ് സുബ്രഹ്മണ്യ൦ നിര്‍മ്മാണ പങ്കാളിയാണ്. 


ഈ സിനിമയുടെ ചിത്രീകരണ സമയത്ത് തന്‍റെ സഹതാരങ്ങളേയും സംവിധായകനേയും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


നയന്‍സ്, നിവിന്‍, ധ്യാന്‍, അജു, വിശാഖ് എന്നിവര്‍ ചേര്‍ന്ന്‍ ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. 


വീഡിയോ കാണാം:


 



 


ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് അജു വര്‍ഗീസാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍, നയന്‍‌താര, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരന്‍, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദര്‍ രാമു, പ്രജിന്‍, ധന്യ ബാലകൃഷ്ണന്‍ എന്നിവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 


മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'.