തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻ‌താര. ലേഡി സൂപ്പർസ്റ്റാറിന്റെ പ്രതിഫലം പല പ്രമുഖ നടന്മാരെക്കാൾ കൂടുതലാണ്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ കാമുകൻ വിഘ്‌നേഷ് ശിവനൊപ്പമാണ് താരത്തിന്റെ പുതിയ ചിത്രമെന്നും എന്നാൽ പടത്തിനായി നയൻസ് പ്രതിഫലം ഒന്നും തന്നെ വാങ്ങാതെയാണ് അഭിനയിക്കുന്നതെന്നുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

‘കാതുവക്കുള്ളെ രണ്ട് കാതല്‍’ എന്ന ചിത്രത്തില്‍ നയന്‍താരയെ കൂടാതെ വിജയ് സേതുപതി(Vijay Sethupathi), സാമന്ത അക്കിനേനി(Samantha Akkineni) എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.


Also Read: നയൻതാരയുടെ വിവാഹം കഴിഞ്ഞു? താരം ഇനി വിഘ്‌നേഷിന് സ്വന്തം


റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ സെവന്‍ സ്റ്റുഡിയോ പ്രൊഡ ക്ഷനാണ് സിനിമ നിര്‍മ്മിക്കുന്നത്.  നയൻതാര(Nayanathara)യുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ താരം ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.