തെന്നിന്ത്യൻ സിനിമാ ലോകത്തിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ലോക്ക്ഡൌൺ സമയത്ത് അതീവരഹസ്യമായാണ് വിവാഹം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ച് വളരെ കുറച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് കല്യാണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
തമിഴ് സിനിമാ സംവിധായകനായ വിഘ്‌നേഷ് ശിവനുമായുള്ള താരത്തിൻ്റെ പ്രണയം ഏറെ ചർച്ചയായിരുന്നു. ഇവർ തമ്മിലുള്ള വിവാഹവാർത്തകൾ നിരവധി വന്നിരുന്നു. എന്നാൽ വിവാഹം ചെറിയ ചടങ്ങായി നടത്താനാണ് ആഗ്രഹം എന്നാണ് രണ്ട് പേരും വെളിപ്പെടുത്തിയിരുന്നത്.
Also Read: ഇതാണ് മിയയുടെ അശ്വിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്....
മാതൃദിനത്തിൽ വിഗ്നേഷ് നയൻതാരയ്ക്കും അമ്മയ്ക്കും എഴുതിയ കുറിപ്പും വൈറലായിരുന്നു. എൻ്റെ ഭാവിയിലെ കുട്ടികളുടെ അമ്മയ്ക്ക് മാതൃദിനാശംസകൾ എന്നായിരുന്നു വിഗ്നേഷ് കുറിച്ചത്.
പ്രണയങ്ങളുടെ പേരിൽ ഏറെ വിവാദത്തിൽപെട്ട നടിയാണ് Nayanthara. നടൻ ചിമ്പുവുമായും, നടനും സംവിധായകനുമായ Prabhu Devaയുമായുമൊക്കെയുള്ള പ്രണയം ഏറെ വിവാദമായിരുന്നു.