Nayanthara Marriage: നയൻതാരയും വിഘ്നേഷും തിരുപ്പതി ക്ഷേത്രത്തിൽ..!! വിവാഹതിയതി അറിയാന്‍ തിടുക്കം കൂട്ടി ആരാധകര്‍
ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയും വിഘ്നേഷ് ശിവനും... ഇരുവരും ഉടന്‍ വിവാഹിതരാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ക്ഷേത്ര ദര്‍ശനം..
Tirupati: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയും വിഘ്നേഷ് ശിവനും... ഇരുവരും ഉടന്‍ വിവാഹിതരാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ക്ഷേത്ര ദര്‍ശനം..
Mask ധരിച്ച് വളരെ ലളിതമായ രീതിയിലായിരുന്നു ഇരുവരും എത്തിയത്. ഇളം നീല നിറത്തിലുള്ള അനാര്‍ക്കലിയായിരുന്നു നയന്‍താര (Nayanthara) അനിഞ്ഞിരുന്നത്. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് (Vignesh Shivan) എത്തിയത്. ക്ഷേത്രദർശനത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുന്ന താരങ്ങള്‍ക്കൊപ്പം ആരാധകരും നടക്കുന്നത് വീഡിയോയിൽ കാണാം
ഇരുവരുടെയും വിവാഹ തിയതി അറിയാന്‍ കാത്തിരിയ്ക്കുന്ന ആരാധകര്‍ ക്ഷേത്ര ദര്‍ശനം വിവാഹത്തിന് മുന്നോടിയായിട്ടാണ് എന്നാണ് വിലയിരുത്തുന്നത്. വിവാഹ തിയതി ആരെയും അറിയിച്ചില്ലല്ലോ എന്ന് പരിഭവം കാട്ടിയ ആരാധകരും ഏറെയാണ്.
ഇരുവരും ഉടന്‍ വിവാഹിതരാവും എന്നാണ് സൂചനകള്‍. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷും വിവാഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.
Also Read: ക്ഷേത്രദര്‍ശനം നടത്തി നയന്‍താര, ഇത്തവണ എത്തിയത് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍
പ്രണയം എപ്പോള്‍ ബോറടിക്കുന്നുവോ അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം എന്നായിരുന്നു വിഘ്നേഷ് ആരാധകര്‍ക്ക് നല്കിയ മറുപടി.
അതേസമയം, ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്താന്‍ എത്തിയതോടെ ഇരുവരും ഉടന്‍ വിവാഹിതരാവും എന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...