നടന് ദീലീപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ തീയറ്ററുടമകളുടെ പുതിയ സംഘടന രൂപീകരിച്ചു
നടൻ ദിലീപിന്റെ നേതൃത്വത്തിൽ തീയറ്ററുടമകളുടെ പുതിയ സംഘടന നിലവിൽ വന്നു. ലിബർട്ടി ബഷീർ പ്രസിഡന്റായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് ബദലായാണ് പുതിയ സംഘടന.‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള’ (FEUOK) എന്നാണ് സംഘടനയുടെ പേര്.
കൊച്ചി: നടൻ ദിലീപിന്റെ നേതൃത്വത്തിൽ തീയറ്ററുടമകളുടെ പുതിയ സംഘടന നിലവിൽ വന്നു. ലിബർട്ടി ബഷീർ പ്രസിഡന്റായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് ബദലായാണ് പുതിയ സംഘടന.‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള’ (FEUOK) എന്നാണ് സംഘടനയുടെ പേര്.
നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് സംഘടനയുടെ രൂപീകരണം. ദിലീപാണ് സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിയുമായിരിക്കും.
ഇനി കേരളത്തിൽ തീയറ്റർ സമരം ഉണ്ടായിരിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഏതെങ്കിലും തീയറ്ററുടമകളോട് നിഷേധാത്മക സമീപം പുതിയ സംഘടന സ്വീകരിക്കില്ല. എല്ലാവരെയും ഉൾപ്പെടുത്തിയാണ് പുതിയ സംഘടന തുടങ്ങിയിരിക്കുന്നത്. റിലീസ് കാര്യങ്ങൾ ഇനി പുതിയ സംഘടനയാകും തീരുമാനിക്കുക എന്നും ദിലീപ് വ്യക്തമാക്കി.