മലയാളത്തിന്‍റെ പ്രിയ എഴത്തുകാരി കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയിലെ പുതിയ ഗാനമെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്ന് ആലപച്ചിരിക്കുന്ന 'പ്രണയമയി രാധ' എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കമല സുരയ്യയുടെ പ്രണയങ്ങളും വിരഹവും ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ജയചന്ദ്രന്‍റേതാണ് സംഗീതം. 


ഗാനരംഗങ്ങളില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ടൊവിനോ, മുരളി ഗോപി, രാഹുല്‍ മാധവ് എന്നിവരും പ്രത്യക്ഷപ്പെടുന്നു. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.