ഫഹദ് ഫാസിലിന്‍റെ 'പാല്‍ കസ്റ്റഡിയില്‍' എന്ന ടീസര്‍ കണ്ടു ഫഹദിന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറാണെന്ന് കരുതിയവര്‍ക്ക് 'പണി പാലും വെള്ളത്തിൽ' കിട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'പാല്‍ കസ്റ്റഡിയില്‍ - ഇന്ന് മുതല്‍‍' എന്ന പേരില്‍ ഫഹദ് ഫാസില്‍ തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് പ്രേക്ഷകര്‍ക്ക്‌ പണി തന്നിരിക്കുന്നത്. 


ഫഹദ് ഫാസിലും ദിലീഷും പോത്തനും വിജിലേഷും മറ്റ് ചില താരങ്ങളുമാണ് വീഡിയോയിലുള്ളത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ ഇതില്‍ കാണിക്കുന്നതിനാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമെന്ന് കരുതിയവരും കുറവല്ല. 


ഏതെങ്കിലും ചിത്രത്തിന്‍റെ രണ്ടാംഭാഗമാണോ അതോ പുതിയ ഏതെങ്കിലും സസ്പെന്‍സ് ത്രില്ലറുമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും ഇതൊരു സിനിമയുടെ ടീസറാണെന്ന കാര്യത്തില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. 


ഏതായാലും ഫഹദ് തന്നെ ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ടീസറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല മില്‍മയുടെ തകര്‍പ്പന്‍ പരസ്യമായിരുന്നു വീഡിയോ.<>