Kochi: പാർവതി തിരുവോത്തിന്റെ (Parvathy Thiruvothu) ഏറ്റവും പുതിയ ചിത്രമായ വർത്തമാനത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ ജനശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസർ. നടൻ സിദ്ദീഖിന്റെ ചിത്രത്തിലെ ഒരു സംഭാഷണ സകലമാണ് പുതിയ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 12 ന് ചിത്രം റിലീസ് ചെയ്തിരുന്നു. സിനിമയുടെ കാലിക പ്രസക്തി അപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


കേരളത്തിലെ (Kerala) ഒരു പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുടെ കൊച്ചുമകളായ ഫൈസ സൂഫിയ ഡൽഹിയിലെ ഒരു കോളേജിൽ Phd എടുക്കാൻ പോകുന്നതും. അവിടെ നിലനിക്കുന്ന രീതികളോടും ഫൈസയ്ക്ക് ഒത്തുപോകാൻ സാധിക്കാത്തതുമാണ് ചിത്രത്തിന്റെ പ്രമേയം. അങ്ങനെയുള്ള കോളേജിലെ ഫൈസായുടെ അതിജീവനത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 


ALSO READ: എനിക്കറിയാം നിങ്ങളുടെ പിറന്നാൾ ആരോടും പറയാറില്ല ,ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനായ ആ മനുഷ്യനാണ് നിങ്ങൾ- മനോജ് കെ.ജയന് ദുൽഖറിൻറെ പിറന്നാൾ ആശംസ


ദളിത് (Dalit)  - ന്യുന പക്ഷ വിഭാഗത്തിൽ പെടുന്ന വിദ്യർത്ഥികളോട് കാണിക്കുന്ന പക്ഷാപാതവും ചിത്രത്തിൽ വിഷമാകുന്നുണ്ട്. ഒരു ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ സമകാലിക പ്രശ്നങ്ങളിലേക്ക് വെളിച്ചം വീഴ്ത്താൻ ശ്രമിക്കുകയാണ് വർത്തമാനം എന്ന ചിത്രം. കൽബുർഗിയും ഗൗരി ലങ്കേഷിന്റെ വധവും ഒക്കെ ചിത്രം മുന്നോട്ട് പോകുമ്പോൾ ചർച്ച വിഷയമായി കടന്ന് വരുന്നുണ്ട്.


ALSO READ: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഹൃദയത്തിന്റെ ഷൂട്ടിങ് പൂർത്തിയായി; സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും


ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടനും കൂടിയായ സിദ്ധാർഥ് ശിവയാണ്. പല സംഭവങ്ങളിലൂടെ സമകാലിക ഇന്ത്യയുടെ (India) പ്രശ്‌നങ്ങൾ സാധാരണമായി തന്നെ വരച്ച് കാട്ടാൻ സിദ്ധാർത്ഥിന് ആയിട്ടുണ്ട്. ചിത്രത്തിൽ പാർവതി തിരുവോത്തിനെ കൂടാതെ സിദ്ദീഖ്, റോഷൻ മാത്യു, ഡൈൻ ഡേവിസ്, സഞ്ജു സനിച്ചൻ, സുധീഷ്, സഞ്ജു ശിവറാം  എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 


ALSO READ: സെക്കൻഡ് ഷോ അനുവദിച്ചു പക്ഷെ നാടകക്കാരന് വേദിയില്ല രണ്ടാംതരക്കാരനായി ജീവിക്കില്ല ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കുന്നയെന്ന് നാടക സിനിമ നടൻ ഹരീഷ് പേരടി


ചിത്രത്തിന്റെ  തിരക്കഥ എഴുതിയിരിക്കുന്നത് ആര്യാടൻ ഷൗക്കത്താണ്.  ചിത്രം (Cinema) റിലീസ് ചെയ്യുന്നതിന് സെൻസർ ബോർഡ് ആദ്യം അനുമതി നല്കിയിരുന്നില്ല. അതിനെ തുടർന്ന് സെൻസർ ബോർഡ് അംഗം ചിത്രം രാജ്യ വിരുദ്ധമാണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വരികയും വൻ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോൾ റിലീസ് ചെയ്തതോടെ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.