COMMERCIAL BREAK
SCROLL TO CONTINUE READING

പദ്മാവതി സിനിമയുടെ പേരില്‍ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്കും ചിത്രത്തിലെ നായിക ദീപിക പദുക്കോണിനും ഭീഷണികള്‍ വര്‍ദ്ധിച്ചു വരുകയാണ്. സിനിമയുടെ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്‍റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടിയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.  മാത്രമല്ല സിനിമയില്‍ പത്മാവതിയായി അഭിനയിച്ചാല്‍ ദീപികയുടെ മൂക്ക് ചെത്തുമെന്ന് രജപുത്രയുട സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദീപിക പദുക്കോണിന് ഈ സിനിമയുടെ പേരില്‍ നടക്കുന്ന പരാമര്‍ശങ്ങള്‍ക്ക് കോടതി തനിക്ക്‌ നീതിയുണ്ടാക്കി തരുമെന്ന കാര്യത്തില്‍ നല്ല വ്യക്തതയും ഉറപ്പുമുണ്ട്. പദ്മാവതിയുടെ വിവാദവുമായി ബന്ധപ്പെട്ട് ദീപിക 'സീ മീഡിയ'യ്ക്ക് കൊടുത്ത ഒരു പ്രത്യേക അഭിമുഖത്തില്‍ ഈ സിനിമയെക്കുറിച്ച് അവര്‍ക്കുള്ള വികാരങ്ങളും വിചാരങ്ങളും തുറന്നു പറഞ്ഞു.  അഭിമുഖത്തില്‍ അവര്‍ തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും മാത്രമല്ല തനിക്ക് ഈ സിനിമതന്ന സഞ്ജയ്‌ ലീല ബന്‍സാലിയോട് ഒരുപാട് കടപ്പാടും നന്ദിയും ഉണ്ടെന്നും അതൊക്കെ പ്രകടിപ്പിക്കാന്‍ തന്‍റെ കയ്യില്‍ വാക്കുകള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.


ഇങ്ങനെയൊരു വിവാദം ദീപികയെ എങ്ങനെയൊക്കെ ബാധിച്ചുവെന്ന ചോദ്യത്തിന് "ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു കലാകാരി തന്‍റെ ജീവിതത്തിന്‍റെ വിലപ്പെട്ട രണ്ട് വര്‍ഷം ഈ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച്, കഷ്ട്ടപെട്ട് സിനിമ ചെയ്തിട്ട് ഉണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ എന്നെ ഒരുപാട് വിഷമിപ്പിക്കുകയും അതിലേറെ ദേഷ്യം വരുത്തുകയും ചെയ്തുവെന്നും. ഒരു സിനിമയ്ക്ക് വേണ്ടിയാണല്ലോ ആളുകള്‍ ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്ന് ഞാന്‍ കൗതുകപൂര്‍വ്വം നോക്കികാണുകയാണ് എന്നും. എന്നിരുന്നാലും എനിക്ക് എന്‍റെ നീതിപീഠത്തില്‍ നല്ല വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു." മാത്രമല്ല 'പദ്മാവതി പോലുള്ള സിനിമ ചെയ്യുമ്പോള്‍ ഒരുപാട് തയ്യാറെടുപ്പുകളും വേണമായിരുന്നുവെന്നും അതിനുവേണ്ടി താന്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്നും ദീപിക അഭിമുഖത്തില്‍ പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ച രണ്ട് വര്‍ഷം ഞാന്‍ പല പ്രൊജക്റ്റ്‌കളും ഏറ്റെടുത്തില്ലയെന്നും, എന്‍റെതായ പല ആവശ്യങ്ങളും ഞാന്‍ വേണ്ടെന്നുവെച്ചെന്നും അവര്‍ പറഞ്ഞു.' 


ഇതുമാത്രമല്ല പദ്മാവതി സിനിമ ഇതിഹാസത്തിലെ തത്വങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലും പ്രവേശനം നിഷേധിചിരിക്കുകയാണ്. പല സ്ഥലങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. സിനിമ പ്രദര്‍ശനത്തിന് എത്തുന്ന ദിവസം ഭാരത് ബന്ദ് ആചരിക്കാനാണ് കര്‍ണി സേനയുടെ ആഹ്വാനം. അലാവുദ്ദീന്‍ ഖില്‍ജി 1303 ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്‍റെ കഥയാണ് ബന്‍സാലി ചിത്രത്തിലൂടെ പറയുന്നത്. റാണാ റാവല്‍സിംഗിന്‍റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഗാനരംഗങ്ങളും സിനിമയിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കുമെന്നാണ് ആരോപണം. അതേസമയം സിനിമാ പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചു. 190 കോടി രൂപ ചെലവഴിച്ചാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.