Operation Java: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഓപ്പറേഷൻ ജാവ Zee 5 ൽ റിലീസ് ചെയ്‌തു
ഇന്ന് സീ കേരളം വേൾഡ് ടെലിവിഷൻ പ്രീമിയറായി റിലീസ് ചെയ്യും.
തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രം ഓപ്പറേഷൻ ജാവ ott പ്ലാറ്റുഫോമിൽ റിലീസ് ചെയ്‌തു. സീ 5 ലാണ് ചിത്രം റിലീസ് ചെയ്‌തത്. അത് കൂടാതെ ഇന്ന് സീ കേരളം (ZEE Keralam) വേൾഡ് ടെലിവിഷൻ പ്രീമിയറായി (World Television Premier) റിലീസ് ചെയ്യുകയും ചെയ്യും. ഇന്ന് വൈകിട്ട് 7 മണിക്കാണ് സീ കേരളം ചാനലിൽ റിലീസ് ചെയ്യുന്നത്.
ചിത്രം ഒടിടി (OTT) റിലീസിനായി ഒരുങ്ങുന്നുയെന്ന് സംവിധായകൻ തരുൺ മൂർത്തി നേരത്തെ അറിയിച്ചിരിന്നു. ചിത്രത്തിന്റെ മലയാളം സാറ്റ്ലൈറ്റ് ഡിജിറ്റൻ റൈറ്റ് ലഭിച്ചിരിക്കുന്നത് സീ ഗ്രൂപ്പിനാണ്.
ALSO READ: 'ഈശോ' മോഷൻ പോസ്റ്ററെത്തി: പുറത്ത് വിട്ടത് മമ്മൂട്ടി
കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഭവിച്ച സുപ്രധാനമായ സൈബർ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം 75 ദിവസം തിയറ്ററുകളിൽ പ്രദർശനം നടത്തിയാണ് വേൾഡ് ടെലിവിഷൻ പ്രമിയറിനായി എത്തുന്നത്. കോവിഡ് പ്രതിസന്ധിയിലും ആദ്യ ദിനങ്ങളിൽ ചിത്രം ഹൗസ് ഫുളായി പ്രദർശനം നടത്തിട്ടുണ്ടായിരുന്നു.
ALSO READ: നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായകൻ,ബാലു വർഗീസ്, ലുക്ക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയൻ,പി.ബാലചന്ദ്രൻ,ബൈജു,മാത്യൂസ് തോമസ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്.ജോയ് പോളാണ് വരികൾ എഴുതിയത്.
ALSO READ: Unni Rajan P Dev ന്റെ ഭാര്യ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം, ഭർത്തൃപീഡനമാണെന്ന് യുവതിയുടെ കുടുംബം
കേരളത്തിലും (Kerala) തമിഴ്നാട്ടിലും നടന്ന പ്രധാന കുറ്റകൃത്യങ്ങളെക്കുറിച്ച് മാസങ്ങൾ നീണ്ട റിസർച്ച് നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. കേരളാ പോലീസിന്റെ അന്വേഷണ രീതി. ശാസ്ത്രീയ തെളിവ് ശേഖരണം. തുമ്പ് കണ്ടെത്തൽ തുടങ്ങിയവ ചിത്രത്തിന് ഉപയോഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.