Operation Java Movie: ത്രില്ലടിപ്പിച്ച് ട്രെയിലർ പുറത്തിറങ്ങി,മുഴുനീളെ കുറ്റാന്വേഷണ ചിത്രമെന്ന് സൂചന
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്
ത്രില്ലിങ്ങും സസ്പെൻസും നിറച്ച് ഒാപ്പറേഷൻ ജാവയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈബർ കുറ്റകൃത്യങ്ങളാണ് പ്രമേയം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥയും,രംഗങ്ങളും. മുഴുനീളെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. കേരളാ പോലീസിന്റെ കുറ്റാന്വേഷണവും തമിഴ്നാട്ടിലേക്കെത്തുന്ന അന്വേഷണ സംഘവുമാണ് കഥയിലുടനീളം.
ALSO READ: കിടിലം മെക്കോവറിൽ Samyuktha Varma; മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുന്നു
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായകൻ(vinayakan),ബാലുവർഗീസ്,ലുക്ക്മാൻ,ഷൈൻ ടോം ചാക്കോ,ബിനു പപ്പു,ഇർഷാദ് അലി,പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയൻ,പി.ബാലചന്ദ്രൻ,ബൈജു,മാത്യൂസ് തോമസ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്.ജോയ് പോളാണ് വരികൾ എഴുതിയത്.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന പ്രധാന കുറ്റകൃത്യങ്ങളെക്കുറിച്ച് മാസങ്ങൾ നീണ്ട റിസർച്ച് നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. കേരളാ പോലീസിന്റെ(kerala police) അന്വേഷണ രീതി. ശാസ്ത്രീയ തെളിവ് ശേഖരണം. തുമ്പ് കണ്ടെത്തൽ തുടങ്ങിയവ ചിത്രത്തിന് ഉപയോഗിച്ചു. കഴിഞ്ഞ 18 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ട്രെയിലർ ഇവിടെ കാണാം