Anushka Sharma: കുഞ്ഞു മാലാഖയ്ക്ക് പേരിട്ട് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും, ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

തങ്ങളുടെ പോന്നോമനയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ബോളിവുഡ് താരം  അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും... 

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 05:05 PM IST
  • ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയ്ക്കൊപ്പം (Virat Kohli) കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രവും ഒപ്പം മകളുടെ പേരും അനുഷ്ക (Anushka Sharma) പങ്കുവച്ചു. '
  • വാമിക' എന്നാണ് താരങ്ങള്‍ കുട്ടിയ്ക്ക് നല്കിയിരിയ്ക്കുന്ന പേര്... 'our hearts are SO full' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അനുഷ്ക കുറിച്ചത്. വാമിക എന്നാല്‍ ദേവി ദുര്‍ഗ്ഗ എന്നാണ് അര്‍ഥം .
Anushka Sharma: കുഞ്ഞു മാലാഖയ്ക്ക് പേരിട്ട് അനുഷ്ക ശര്‍മയും  വിരാട് കോഹ്ലിയും, ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

തങ്ങളുടെ പോന്നോമനയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ബോളിവുഡ് താരം  അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും... 

ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയ്ക്കൊപ്പം  (Virat Kohli) കുഞ്ഞിനെ  എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രവും ഒപ്പം മകളുടെ പേരും അനുഷ്ക  (Anushka Sharma) പങ്കുവച്ചു. 'വാമിക' എന്നാണ് താരങ്ങള്‍ കുട്ടിയ്ക്ക് നല്കിയിരിയ്ക്കുന്ന പേര്...  'our hearts are SO full' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അനുഷ്ക  കുറിച്ചത്. വാമിക എന്നാല്‍ ദേവി ദുര്‍ഗ്ഗ എന്നാണ് അര്‍ഥം .

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

'സ്നേഹവും കടപ്പാടും ഒരു ജീവിതരീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. പക്ഷേ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം..  ചെറിയ സമയദൈര്‍ഘ്യത്തില്‍ തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. But our hearts are SO full.... നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി", അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു....

ചിത്രം പങ്കുവച്ചതോടെ ആയിരക്കണക്കിന് ആരാധകരാണ് ആശംസകളുമായി എത്തിയിരിയ്ക്കുനത്...

കഴിഞ്ഞ ജനുവരി 11നാണ് അനുഷ്ക പെണ്‍കുഞ്ഞ് പിറന്നത്‌. സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ച വിരാട് കോഹ്ലി  തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും  അഭ്യര്‍ഥിച്ചിരുന്നു. 

Also read: വിരാട്-അനുഷ്ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

കുഞ്ഞുണ്ടാകുന്നതിനാൽ ഓസ്ട്രേലിയൻ പര്യടനം ഉപേക്ഷിച്ചാണു വിരാട് കോഹ്ലി ഭാര്യയുടെ അടുത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്ലി ടീമിനൊപ്പം ചേരും. ഫെബ്രുവരി 5ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News