91ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ലോസ് ആഞ്ജലീസ് ഡോൾബി തിയറ്ററിൽ പ്രഖാപിച്ചു. മികച്ച ചിത്രം, നടന്‍, നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദ ഫേവറിറ്റ്, റോമ എന്നീ ചിത്രങ്ങളാണ് ഓസ്‌കറില്‍ മികച്ച പ്രകടനം കാഴ്ച വച്ച്‌ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുന്നിട്ട് നിന്നതെങ്കിലും 'ഗ്രീന്‍ ബുക്ക്‌' അവാര്‍ഡ്‌ സ്വന്തമാക്കി.


ഇതുകൂടാതെ, ബ്ലാക്ക് പാന്തര്‍ ഉള്‍പ്പടെ മറ്റ് എട്ട് ചലച്ചിത്രങ്ങള്‍ കൂടി മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി മത്സരിച്ചിരുന്നു.. ചരിത്രത്തിലാദ്യമായാണ് ഒരു സൂപ്പര്‍ ഹീറോ ചിത്രം മത്സര ഇനത്തില്‍പ്പെടുന്നത്. 


ഇന്ത്യന്‍ സമയം രാവിലെ 6.30യ്ക്കാണ് പുരസ്കാര ചടങ്ങ് ആരംഭിച്ചത്. ഇതിന് 90 മിനിറ്റ് മുന്‍പ് പ്രീ-ഇവന്‍റ് ഇന്‍റർവ്യൂവും റെഡ് കാർപെറ്റ് ഫോട്ടോഷൂട്ടും നടന്നിരുന്നു.


പ്രശസ്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് പിന്മാറിയതിനാല്‍ അവതാരകനില്ലാതെയാണ് ഇത്തവണ ഓസ്കാര്‍ പ്രഖ്യാപനം നടക്കുന്നത്. 


'റോമ' ഇതിനോടകം തന്നെ രണ്ട് പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്കാരങ്ങളാണ് റോമ നേടിയത്. 


ബ്ലാക്ക് പാന്തർ മൂന്നും ബൊഹീമിയർ റാപ്സോഡി രണ്ടും പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജിന കി൦ഗ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി.


ഗ്രീൻബുക്കിലെ അഭിനയത്തിന് മെഹർഷല അലി മികച്ച സഹനടനായി. 2017ൽ മൂൺലൈറ്റിലെ അഭിനയത്തിന് അലിക്ക് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.


പുരസ്‌കാരങ്ങള്‍: 


മികച്ച ചലച്ചിത്രം: ഗ്രീന്‍ ബുക്ക്‌


മികച്ച സംവിധായകന്‍: അല്‍ഫോന്‍സോ ക്വാറോണ്‍ ചിത്രം: റോമ


മികച്ച നടി- ഒവീലിയ കോള്‍മാന്‍ ചിത്രം- ദ ഫേവറേറ്റ്


മികച്ച നടന്‍- റാമി മാലെക്, ചിത്രം: ബൊഹീമിയന്‍ റാപ്‌സഡി



ഒറിജിനല്‍ സോ൦ഗ്- ലേഡി ഗാഗ, മാര്‍ക്ക്  റോണ്‍സണ്‍, ആന്റണി റോസ്സോമാന്‍ഡോ, ആന്‍ഡ്രൂ വ്യാറ്റ്, ചിത്രം: ഷാലോ 



ഒറിജിനല്‍ സ്‌കോര്‍- ലഡ്‌വിങ് ഗൊരാന്‍സ, ചിത്രം: ബ്ലാക്ക് പാന്തര്‍


അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ചാര്‍ളി, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവന്‍ വില്‍മട്ട്ന്‍ സ്‌പൈക്ക് ലീ. ചിത്രം: ബ്ലാക്ക്ക്ലാന്‍സ്മാന്‍ 


ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ: നിക്ക് വല്ലെലോംഗ, ബ്രയാന്‍ ക്യുറി, പീറ്റര്‍ ഫാരെല്ലി. ചിത്രം: ഗ്രീന്‍ ബുക്ക്


ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍, സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാന്‍


മികച്ച വിഷ്വല്‍ ഇഫക്ട്‌സ്- പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മയില്‍സ്, ജെ.ഡി ഷ്വാം ചിത്രം: ഫസ്റ്റ്മാന്‍


ഡോക്യുമെന്‍ററി ഷോര്‍ട്ട് സബ്ജക്ടട്‌- പിരിഡ്. ദ എന്‍റ് ഓഫ് സെന്‍റന്‍സ് സംവിധായകര്‍- റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍



മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്‍-കോബ്‌


മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം: സ്‌പൈഡര്‍മാന്‍: ഇന്‍റു ദി സ്‌പൈഡര്‍ വേഴ്‌സ്


മികച്ച സഹനടന്‍: മെഹര്‍ഷല അലി: ചിത്രം ഗ്രീന്‍ബുക്ക്‌




എഡിറ്റി൦ഗ്: ജോണ്‍ ഓട്ട്മാന്‍. ചിത്രം: ബൊഹീമിയന്‍ റാപ്‌സോഡി 


വിദേശ ഭാഷാ ചിത്രം: റോമ  സംവിധായകന്‍: അല്‍ഫോണ്‍സോ ക്യുറോണ്‍



മികച്ച സഹനടി: റെജിന കി൦ഗ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്



മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലി൦ഗ്:  ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ് 


ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ 


മികച്ച കോസ്റ്റ്യൂ൦ ഡിസൈനന്‍- റൂത്ത് കാര്‍ട്ടര്‍ ചിത്രം: ബ്ലാക്ക് പാന്തർ



മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹന്ന ബീച്ച്‌ലര്‍. ചിത്രം: ബ്ലാക്ക് പാന്തർ 


മികച്ച സെറ്റ് ഡെക്കറേഷന്‍- ജേ ഹാര്‍ട്ട് ചിത്രം: ബ്ലാക്ക് പാന്തർ 


ഛായാഗ്രഹണം: അല്‍ഫോണ്‍സോ ക്യുറോണ്‍. ചിത്രം: റോമ 



സൗണ്ട് എഡിറ്റി൦ഗ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി 


സൗണ്ട് മിക്‌സി൦ഗ്: പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി