ഗായിക പി സുശീല മരിച്ചെന്ന് അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വാര്‍ത്തകള്‍ അറിഞ്ഞവര്‍ പലരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് സുശീലമ്മതന്നെ ഒരു വീഡിയോയിലൂടെ പറയുന്നത് കേള്‍ക്കൂ....


COMMERCIAL BREAK
SCROLL TO CONTINUE READING


താന്‍ മരിച്ചിട്ടില്ലെന്ന് പി സുശീല തന്നെ വീഡിയോയിലൂടെ പറയുന്നു. മാത്രമല്ല തെറ്റായ പ്രചരണങ്ങളാണ് തന്നെക്കുറിച്ച് സോഷ്യല്‍ മാധ്യമങ്ങളില്‍ നടക്കുന്നതെന്നും.  ഞാന്‍ ഇപ്പോള്‍ അമേരിക്കയില്‍ പൂര്‍ണ ആരോഗ്യവതിയായി കഴിയുകയാണെന്നും വീഡിയോയിലൂടെ അവര്‍ പറഞ്ഞു.  അടുത്തദിവസം ഇന്ത്യയിലേക്ക് അവര്‍ മടങ്ങുമെന്നും. തിരിച്ചെത്തിയാല്‍ അഭിമുഖങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളൊന്നും ആരും വിശ്വസിക്കരുത്, എനിക്കൊരു കുഴുപ്പവുമില്ലെന്നും പി സുശീല വീഡിയോയില്‍ പറയുന്നു.