വിവാദങ്ങളില്‍ മാത്രമല്ല, റെക്കോര്‍ഡുകളിലും പത്മാവതി മുന്നില്‍ തന്നെ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്മാവതിയിലെ ഗാനം കണ്ടത് ഒരു കോടിയോളം പേര്‍. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും കാഴ്ചക്കാരെന്നുള്ളതാണ് ശ്രദ്ധേയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപിക പദുക്കോണും ഷാഹിദ് കപൂറും പ്രത്യക്ഷപ്പെടുന്ന യുഗ്മഗാനമാണ് നവംബര്‍ 11ന് യുട്യൂബിലെത്തിയത്. റാണി പത്മാവതിയും മഹാരാജ റാവല്‍ രതന്‍ സിംഗും തമ്മിലുള്ള പ്രണയമാണ് 'എക് ദില്‍ ഏക് ജാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിലെ പ്രമേയം. 


സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയ്യറ്ററുകളിലെത്തും.