ദുല്‍ഖല്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയ്ക്ക് മികച്ച പ്രതികരണം. നടനെന്ന രീതിയില്‍ കഴിവ് തെളിയിച്ച സൗബിന്‍റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ചിത്രത്തിനും ദുല്‍ഖറിന്‍റെ കഥാപാത്രത്തിനും നൂറില്‍ നൂറും മാര്‍ക്ക് നല്‍കിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ദുല്‍ഖറിന്‍റെ ഫേസ്ബുക്ക് പേജില്‍ നിറയെ ആരാധകരുടെ അഭിനന്ദനങ്ങളാണ്. "കുഞ്ഞിക്കാ... പടം പൊളിച്ചു" എന്നാണ് ആരാധകരുടെ കമന്‍റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അസോസിയേറ്റ് ഡയറക്ടറായും നടനായും മലയാളികള്‍ക്ക് പരിചിതനായ സൗബിന്‍റെ സംവിധായകമികവിനും പ്രേക്ഷകര്‍ കയ്യടി നല്‍കി. സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് സൗബിന്‍ സന്തോഷം പങ്ക് വച്ചത്. 


&