ചൈനയിലെ വനമതിൽ താണ്ടി ഇന്ത്യയിലെത്തിയ കോറോണ വൈറസ് മഹാമാരി താണ്ഡവം ആടുന്നത് തുടരുകയാണ്.  കോറോണ പ്രതിരോധത്തിന് നിരവധി വീഡിയോകൾ പല സോഷ്യൽ മീഡിയകളിലും കണ്ടുകഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വീഡിയോ അതായത് കോറോണ പ്രതിരോധത്തിനെ നൃത്ത രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രശസ്ത നർത്തകിയായ പാരിസ് ലക്ഷ്മി.  'ഓടിപ്പോയിട് കോറോണാവേ' എന്ന ആൽബം പുരത്തിറക്കിയായിരിക്കുന്നത് മോഹൻലാൽ ആണ്.  


Also read: സാനിയ മിർസയുടെ ട്രൗസറോ..? TikTok വീഡിയോ പങ്കുവെച്ച് സാനിയ 


Human Vs Corona എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ഈ ആൽബം പുറത്തിറക്കിയിരിക്കുന്നത്.  ഈ ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.  



കോറോണ വൈറസും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിൽ നമുക്ക് വിജയം നേടിയേതീരുവെന്ന ആശയത്തെ വളരെ മനോഹരമായിട്ടാണ് അവർ നൃത്തരൂപത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.  


പടികടന്നെത്തുന്ന കോറോണ വൈറസിനെ ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കാതെ പ്രതിരോധിച്ച് ഒടുവിൽ നിരാശയായി  ഇറങ്ങിപ്പോകുന്ന വൈറസിനെയാണ് പാരിസ് ലക്ഷ്മി വളരെ സുന്ദരമായി ആവിഷ്ക്കരിച്ചിരിക്കുന്നത്.  ഈ ആൽബം കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണണം. 


ഒടുവിൽ നൃത്തം അവസാനിക്കുന്നത് പ്രതീക്ഷയുടെ നല്ല നാളെയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് എന്നത് ശ്രദ്ധേയമാണ്.