അക്വാമാൻ 2 എന്ന ചിത്രത്തിൽ നിന്ന് ഹോളിവുഡ് നടി ആംബർ ഹേഡിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജി. അക്വാമാൻ 2വിൽ നിന്ന് ആംബർ ഹേഡിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മില്യൺ പേരാണ് ഹർജിയിൽ ഇതുവരെ ഒപ്പുവച്ചത്. ഹോളിവുഡ് നടൻ ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേഡും തമ്മിലുള്ള കേസ് ലാസ് വേ​ഗാസിലെ കോടതിയിൽ നടക്കുകയാണ്. കേസ് നടക്കുന്നതിനാൽ ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ എന്ന ചിത്രത്തിന്റെ അഞ്ചാം ഭാ​ഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ നിന്ന് ഡിസ്നി തന്നെ ഒഴിവാക്കിയതായി ജോണി ഡെപ്പ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അക്വാമാൻ 2വിൽ നിന്ന് ആംബർ ഹേഡിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജി രൂപീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2018ൽ ദി വാഷിങ്ടൺ പോസ്റ്റിൽ താൻ ​ഗാർഹിക പീഡനം നേരിടുന്ന ഒരു പ്രമുഖ വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിൽ ജോണി ഡെപ്പിന്റെ പേര് പരാമർശിച്ചിട്ടില്ല. എന്നാൽ, ഈ സംഭവത്തിന് ശേഷം തന്റെ സിനിമാ ജീവിതം തകർന്നതായാണ് ജോണി ഡെപ്പ് പറയുന്നത്. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. 2015ൽ വിവാഹിതരായ ജോണി ഡെപ്പും ആംബർ ഹേഡും 2017ൽ വിവാഹ മോചിതരായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.