അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവലിന്റെ രചനയിൽ ഒരുങ്ങുന്ന പുതിയ ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഫീനിക്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് പിട്ടു. നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലമായി സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണും സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഫീനിക്സ്. ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"എഴുതുന്ന അടുത്ത പടം - ഫീനിക്സ്..!! ഒരു ഹൊറർ ത്രില്ലെർ ആണ്..!! ഏറെക്കാലമായി കൂടെയുള്ള പ്രിയപ്പെട്ട അസോസിയേറ്റ് വിഷ്ണു ഭരതൻ സ്വതന്ത്രസംവിധായകൻ ആകുന്നു. 21 Grams ന് ശേഷം ഫ്രണ്ട് റോ പ്രോഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ നിർമിക്കുന്ന സിനിമയാണ്. സംഗീതം സാം സി എസ്..!! പ്രിയപ്പെട്ട അജുവും ചന്തുനാഥും അനൂപ് മേനോനും ക്യാമറയ്ക്ക് മുന്നിൽ..!! ഷൂട്ട്‌ നാളെ തുടങ്ങുന്നു..!!" ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മിഥുൻ മാനുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.


21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവും ബിഗിൽ ബാലകൃഷ്ണന്റെ കഥയ്ക്കാണ് മിഥുൻ മാനുവൽ തിരക്കഥയും സംഭാഷണവും ഒരിക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നാളെ മെയ് നാല് മുതൽ ആരംഭിക്കും.


ALSO READ : Thrishanku Movie : 'അമ്മാവന്മാരെ കൂട്ടി ഒരു ഒളിച്ചോട്ടം'; ത്രിശങ്കു സിനിമയുടെ ട്രെയിലർ



കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് സാമിന്റെ സംഗീതത്തിന് വരികൾ രചിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.


അതേസമയം മിഥുന്റെ രചനയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയും ബിജു മേനോനുമാണ് ഗരുഡനിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫെനാണ് ചിത്രം നിർമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.