Thrishanku Movie : 'അമ്മാവന്മാരെ കൂട്ടി ഒരു ഒളിച്ചോട്ടം'; ത്രിശങ്കു സിനിമയുടെ ട്രെയിലർ

Thrishanku Movie Trailer : അർജുൻ ആശോകൻ അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ത്രിശങ്കു

Written by - Zee Malayalam News Desk | Last Updated : May 2, 2023, 07:03 PM IST
  • നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്.
  • പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്
Thrishanku Movie : 'അമ്മാവന്മാരെ കൂട്ടി ഒരു ഒളിച്ചോട്ടം'; ത്രിശങ്കു സിനിമയുടെ ട്രെയിലർ

അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ത്രിശങ്കു' ന്റെ ട്രെയിലർ പുറത്തുവിട്ടു. വളരെ രസകരമായൊരു ചിത്രമായിരിക്കും ത്രിശങ്കു എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Add Zee News as a Preferred Source

ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

ALSO READ : Bigg Boss Malayalam 5 : അഞ്ചൂസ് കക്കൂസിൽ ഇരിക്കുമ്പോൾ വാതിൽ ചവിട്ടി പൊളിച്ച് ഒമർ ലുലു; ബിഗ് ബോസിലെ കളി കാര്യമാകുന്നു?

പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ്  പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും നല്ല കണ്ടെൻ്റ് ഉണ്ടാകുന്നതാണ് മലയാളം സിനിമകളെന്നും  'ജോണി ഗദ്ദാർ', 'അന്താധുൻ', 'മോണിക്ക, ഓ മൈ ഡാർലിംഗ്' തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകൾ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള ബഹുമതി തങ്ങൾക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കുവിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News