Ponniyin Selvan 2: പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം `അകമലർ` തിങ്കളാഴ്ച എത്തും
Ponniyin Selvan 2’s First Song: മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2ലെ ആദ്യ ഗാനം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങും.
മണിരത്നത്തിൻ്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം പിഎസ്-2 ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. പൊന്നിയിൻ സെല്‍വൻ -1 ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. പൊന്നിയിൻ സെല്‍വൻ 2 ൻ്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ ആദ്യഗാനമായ അകമലർ മാർച്ച് 20 തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാർ. ഇതറിയിച്ചുകൊണ്ട് ഒരു പോസ്റ്ററും എത്തിയിട്ടുണ്ട്.
Also Read: Pookkaalam Movie: പ്രേക്ഷകമനസിൽ പൂക്കാലം തീർത്ത് ‘പൂക്കാലം'; ആദ്യ വീഡിയോ ഗാനം പുറത്തിറക്കി
Also Read: Viral Video: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീത സംവിധാനം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. മണിരത്‍നം പൊന്നിയിൻ സെല്‍വൻ ഒരുക്കിയത് സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ്. വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, വിക്രം പ്രഭു ,ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ നിരവധിപേർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം.
ആദ്യ ഭാഗത്തിൽ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു രണ്ടാം ഭാഗത്തിലാണ് കഥയുടെ കാതൽ. ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. എ. ആർ. റഹ്മാൻ്റെ സംഗീതവും, രവി വർമ്മൻ്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവുമാണ് പൊന്നിയിൻ സെൽവനിലെ ആകർഷക ഘടകം. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...