Pookkaalam Movie: പ്രേക്ഷകമനസിൽ പൂക്കാലം തീർത്ത് ‘പൂക്കാലം'; ആദ്യ വീഡിയോ ഗാനം പുറത്തിറക്കി

Pookkaalam song: സൂപ്പർ ഹിറ്റായ 'ആനന്ദം‘ എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പൂക്കാലം’. വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 08:35 AM IST
  • ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു
  • വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു
Pookkaalam Movie: പ്രേക്ഷകമനസിൽ പൂക്കാലം തീർത്ത് ‘പൂക്കാലം'; ആദ്യ വീഡിയോ ഗാനം പുറത്തിറക്കി

വിജയരാഘവനും കെ.പി.എ.സി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഇരുവരും പ്രായമേറിയ കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ’ഹ്യൂമൻസ് ഓഫ് പൂക്കാലം’ എന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സൂപ്പർ ഹിറ്റായ 'ആനന്ദം‘ എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പൂക്കാലം’. സ്നേഹ സമ്പന്നമായൊരു കുടുംബത്തിൽ ആഘോഷത്തിൻ്റെ വസന്തകാലം സമ്മാനിച്ചുകൊണ്ട് എത്തിയിരിക്കുന്ന  'മനസ്സിലും പൂക്കാലം' ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിൽ സച്ചിൻ വാര്യർ  സംഗീതം നൽകി ആലപിച്ചിരിക്കുന്നു.

ALSO READ: Vellaripattanam Movie Song : "അരികെയൊന്ന് കണ്ടൊരു നേരം"; വെള്ളരിപട്ടണത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ,ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു. സംഗീതം: സച്ചിൻ വാര്യർ, എഡിറ്റർ: മിഥുൻ മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: സേവ്യർ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻസ്: അരുൺ തെറ്റയിൽ, സൗണ്ട്: സിങ്ക് സിനിമ, ഓഡിയോഗ്രാഫി: വിപിൻ നായർ വി, കളറിസ്റ്റ്: ബിലാൽ റഷീദ്, വിതരണം: സി എൻ സി സിനിമാസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News