ജീവൻ എന്നത് വിലപ്പെട്ട കാര്യമാണ് അതു മനുഷ്യനായാലും ശരി മൃഗങ്ങളായലും ശരി.. അല്ലേ? അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത് മറ്റൊന്നുമല്ല കടലിൽ അകപ്പെട്ടുപോയ തെരുവുനായയെ രക്ഷിക്കുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോയാണ് (viral video).  കടലിൽ പെട്ടുപോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുന്ന വീഡിയോയാണിത്. 


Also Read: viral video: ഞാനുമുണ്ട് സ്കൂളിലേക്ക്; സ്കൂളിലേക്ക് പോകുന്ന രണ്ടു കൂട്ടുകാർ!


രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോട് അടുത്തെത്തുമ്പോഴാണ് പ്രണവിന്റെ  കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രണവ് നടന്നു പോകുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ (Viral video) കാണാൻ സാധിക്കും.  വീഡിയോ കാണാം... 



വീഡിയോ കണ്ട് നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ചത്.  അഭിനന്ദനം മാത്രമല്ല 'ചാർളി', 'റിയൽ ലൈഫ് നരൻ' എന്നിങ്ങനെ കമന്റുകളും ചെയ്തിട്ടുണ്ട്.  വീഡിയോ പുറത്തുവിട്ടത് ലാലേട്ടന്റെ ഫാൻ പേജുകളിൽ ഒന്നായ 'ദ കംപ്ലീറ്റ് ആക്ടർ' എന്ന അക്കൗണ്ടിൽ നിന്നുമാണ്.   


Also Read: Pranav Mohanlal At Manali : പ്രണവ് മോഹൻലാലിനെ വഴിയിൽ നിന്ന് കിട്ടി, വീഡിയോ പങ്കുവെച്ച് സഞ്ചാരി


യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ (Pranav Mohanlal) എന്നത്  ഏവർക്കും അറിയാവുന്ന കാര്യമാണ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.