Viral Video: 'Corona vaccine le lo', പച്ചക്കറി കച്ചവടക്കാരനെപ്പോലെ കോവിഡ് വാക്‌സിന്‍ വിൽക്കുന്ന യുവാവ്‌..!! വീഡിയോ വൈറല്‍

കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് കോവിഡ്  വാക്‌സിനേഷന്‍ യജ്ഞം നടക്കുകയാണ്.  18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ്   വാക്‌സിന്‍ നല്‍കിവരുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 11:21 PM IST
  • അതിനിടെ, വഴിയോര കച്ചവടക്കാരനെപ്പോലെ റോഡിൽ കോവിഡ് -19 വാക്‌സിന്‍ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു അസാധാരണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
  • വീഡിയോയില്‍ അസാധാരണമായ കാര്യം എന്താണ് എന്നുവച്ചാല്‍ "Corona vaccine le lo", എന്ന് യുവാവ്‌ വിളിച്ചുപറയുന്നതാണ്....!
Viral Video: 'Corona vaccine le lo', പച്ചക്കറി കച്ചവടക്കാരനെപ്പോലെ  കോവിഡ്  വാക്‌സിന്‍ വിൽക്കുന്ന യുവാവ്‌..!! വീഡിയോ വൈറല്‍

Corona vaccine le lo: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് കോവിഡ്  വാക്‌സിനേഷന്‍ യജ്ഞം നടക്കുകയാണ്.  18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ്   വാക്‌സിന്‍ നല്‍കിവരുന്നത്.

അതിനിടെ, വഴിയോര കച്ചവടക്കാരനെപ്പോലെ റോഡിൽ  കോവിഡ് -19 (Covid Vaccine)  വാക്‌സിന്‍ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു അസാധാരണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  വീഡിയോയില്‍  അസാധാരണമായ കാര്യം എന്താണ് എന്നുവച്ചാല്‍  "Corona vaccine le lo", എന്ന് യുവാവ്‌ വിളിച്ചുപറയുന്നതാണ്....! 

ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്.  കോവിഡ്  വാക്‌സിന്‍  എടുക്കാന്‍  വഴിയാത്രക്കാരോട് ആവശ്യപ്പെടുകയാണ് ഈ യുവാവ്‌. 

Also Read:  Covid Death in Kerala : കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

"ചലോ ഭായ് വാക്‌സിന്‍ ..... കൊറോണ വാക്‌സിന്‍  .... പെഹ്‌ല ഡോസ് ഹോ ചുകാ, ദൂസര ഡോസ് ലെ ലോ," (കൊറോണ വാക്സിൻ...  ആദ്യത്തേത് എടുത്തുവെങ്കില്‍ രണ്ടാമത്തേത് എടുക്കുക)  യുവാവിന്‍റെ വിളിച്ചു പറച്ചില്‍ കേട്ട്  ആളുകള്‍ അദ്ദേഹത്തെ അത്ഭുതത്തോടെ  നോക്കുന്നത് വീഡിയോയില്‍ കാണാം....  

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് എങ്കിലും   വീഡിയോയുടെ ഉത്ഭവം വ്യക്തമല്ല. എന്നാല്‍ ഈ സംഭവം  ഗുജറാത്തിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News