മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ 'എന്റമ്മേടെ ജിമിക്കീം കമ്മലും' എന്ന ഗാനത്തിനൊപ്പം നൃത്തം വയ്ക്കുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോ വൈറലായി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ആദി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ഓണാഘോഷത്തിലാണ് പ്രണവിന്റെ ഡാൻസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണവിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ചുവടു വയ്ക്കുന്നുണ്ട്. സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കു വച്ചത്. നിമിഷങ്ങൾക്കകം ആയിരിത്തിലധികം പേരാണ് വീഡിയോ ഷെയർ ചെയ്തത്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ കാണുകയും ചെയ്തു. 


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.