കമ്മാരസംഭവം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ (Movie News) തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. 2017 ൽ ഇറങ്ങിയ ടിയാൻ എന്ന ചിത്രത്തിനു ശേഷം  പൃഥ്വിരാജ്- ഇന്ദ്രജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഇരുവരും അഭിനയിച്ചെങ്കിലും ഒരുമിച്ചുളള രംഗങ്ങൾ ഉണ്ടായിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പരസ്യ സംവിധായകൻ കൂടിയായ രതീഷ് അമ്പാട്ടിന്റെ രണ്ടാമത്തെ സിനിമയാണിത്. കോവിഡ് (Covid) പ്രതിസന്ധി കാരണം 48 ദിവസം എടുത്താണ് തീർപ്പിന്റ ചിത്രീകരണം പൂർത്തിയാക്കിയത്. രണ്ടാമത്തെ ചിത്രവും മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്നതിനാൽ പ്രേക്ഷകരും ഏറെ ആകാംഷയിലാണ്.


ALSO READ : ടൊവീനോ കോവിഡ് നെഗറ്റീവായി,പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഭാഗ്യമായി കരുതുന്നുവെന്ന് താരം


ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്  വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം ഇഷ തൽവാർ മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് തീർപ്പ്.


ALSO READ : Manju Warrier: മഞ്ജു വാര്യരുടെ സ്റ്റൈല്‍ അനുകരിച്ച് മുത്തശ്ശി, ഏറ്റവും വലിയ അംഗീകാരമെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് താരം


മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ നല്ലൊരു സിനിമയ്ക്ക് (Cinema) വേണ്ടി കാത്തിരിയ്ക്കുകയായിരുന്നുവെന്നും തീർപ്പ് എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും ഇഷ പറഞ്ഞിരുന്നു. ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവിനൊപ്പം മുരളി ഗോപിയും ചേർന്നാണ് ചിത്രം നിർമിയ്ക്കുന്നത്. നടനും തിരക്കഥാകൃത്തുമായ അദ്ദേഹം ആദ്യമായി പ്രൊഡ്യൂസറാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക