കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് ചിത്രം ലുസിഫറിന്റെ രണ്ടാം എമ്പുരാൻ ഉടനെത്തുമെന്ന് സൂചന നൽകി സംവിധായകനായ പൃഥ്വിരാജ്. സിനിമയുടെ എഴുത്ത് പണികളെല്ലാ തീർപ്പാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പൃഥ്വി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോഹൻലാലിന്റെ ലൂസിഫറിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കൻ നടൻ ഡെൻസ്സെൽ വാഷിങ്ടണിന്റെ വാക്കുകൾക്ക് L2 എന്ന ഹാഷ്ടാഗോടെ നൽകികൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"നിങ്ങൾ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന നിമിഷത്തിൽ ജാഗ്രത പാലിക്കുക... അപ്പോഴാണ് ചെകുത്താൻ നിങ്ങൾക്കായി വരുന്നത്" എന്ന ഡെൻസ്സെൽ വാഷ്ങടണ്ണിന്റെ വാക്കുകളാണ് പൃഥ്വി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. 


ALSO READ : Oscars 2022: ഭാര്യയെ പരിഹസിച്ചു; ഓസ്കർ അവാർഡ് ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്ത്



എന്നാൽ ഇത് ലൂസിഫറിന്റെ ഏറ്റവും പുതിയ വിവരമായി കരുതാൻ സാധിക്കില്ല. ഇന്ന് മാർച്ച് 28ന് ഓസ്കാറിൽ മികച്ച നടനായി തിരഞ്ഞെടുത്ത വിൽ സ്മിത്ത് അക്കാദമി അവാർഡ് നിശ പരിപാടി അവതരാകനായ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറി മുഖത്തടിച്ചിരുന്നു. രോഗിയായ തന്റെ ഭാര്യയെ കളിയാക്കിയതിൽ പ്രകോപനം കൊണ്ടാണ് സ്മിത്ത് സ്റ്റേജിൽ കയറി റോക്കിനെ മർദിക്കുന്നത്. 


സംഭവത്തിന് തൊട്ടടുത്ത നിമിഷം തന്നെ സ്മിത്തിനെ സമീപിച്ച് വാഷിങ്ടൺ ഓസ്കാർ ജേതാവായ താരത്തിനോട് പറഞ്ഞ വാക്കുകളാണ് പൃഥ്വി തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഉന്നതിൽ നിൽക്കുന്ന നിമിഷത്തിൽ ചെകുത്താൻ നിങ്ങൾക്കായി വരുമെന്ന് അമേരിക്കൻ നടൻ തന്നോടായി പറഞ്ഞുയെന്ന് അവാർഡ് നിശയ്ക്ക് ശേഷം സ്മിത്ത് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.


ALSO READ : Oscars 2022: അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂണിന് ആറ് അവാർഡുകൾ


വാഷിങ്ടണിന്റെ വാക്കുകൾ തന്റെ സിനിമ കഥാപാത്രവുമായി ബന്ധപ്പെടുത്തി പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 


2019 മാർച്ച് 28നായിരുന്നു മോഹൻലാൽ പൃഥ്വി കോമ്പോയിൽ ലൂസിഫർ റിലീസാകുന്നത്. അന്നുവരെയുണ്ടായിരുന്ന മലയാള സിനിമകളുടെ എല്ല ബോക്സ് ഓഫീസ് കളക്ഷനുകളെയും തകർത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ മലയാള ചിത്രമാണ് ലൂസിഫർ. 


ALSO READ : Oscars 2022: മികച്ച നടൻ വിൽസ്മിത്ത്, ജെസീക്ക ചസ്റ്റൻ മികച്ച നടി, സംവിധായകൻ ജെയ്ൻ കാംപിയോൺ


പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ പൃഥ്വി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെ മോഹൻലാൽ-പൃഥ്വി കോമ്പോയിൽ 2022 ജനുവരിയിൽ ബ്രോ ഡാഡി എന്ന ചിത്രവും എത്തിയിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.