ഓസ്കർ അവാർഡ് ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്ത്. ഭാര്യയെ പരിഹസിച്ചതിനാണ് വിൽ സ്മിത്ത്, അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഭാര്യ ജാഡ സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് ക്രിസ് റോക്ക്, ജാഡ പിങ്കെറ്റിന്റെ മുടിയെക്കുറിച്ച് പരാമർശിച്ചത്.
തല മൊട്ടയടിച്ചാണ് ജാഡ പിങ്കെറ്റ് ഓസ്കർ അവാർഡ് ചടങ്ങിൽ എത്തിയിരുന്നത്. അവളുടെ മൊട്ടത്തലയെന്ന് വിളിച്ചാണ് ക്രിസ് റോക്ക് തമാശ പറഞ്ഞത്. ഇതിൽ പ്രകോപിതനായ വിൽ സ്മിത്ത് സ്റ്റേജിലേക്ക് കയറി ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് സീറ്റിലേക്ക് മടങ്ങി ഭാര്യ ജാഡയ്ക്കൊപ്പം ഇരുന്നു. അവിടെ നിന്ന് 'എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിൽ നിന്ന് പുറത്ത് വരരുത്' എന്ന് ആക്രോശിച്ചു.
മുടി കൊഴിച്ചിലിന് കാരണമാകുന്ന അലോപ്പിയ എന്ന അവസ്ഥ താൻ നേരിടുന്നതായി ജാഡ പിങ്കെറ്റ് മുൻപ് പറഞ്ഞിരുന്നു. ഇതിനിടെയാണ് തല മൊട്ടയടിച്ച ജാഡ പിങ്കെറ്റിനെ മുടിയുടെ പേരിൽ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്ക് കളിയാക്കിയത്. ഈ ക്രൂരമായ തമാശയിൽ പ്രകോപിതനായാണ് വിൽ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിനെ മുഖത്തടിച്ചത്. വിൽ സ്മിത്ത് എന്നെ ചതിച്ചെന്നായിരുന്നു അടികൊണ്ടതിന് ശേഷം ക്രിസ് റോക്കിന്റെ പ്രതികരണം.
#badboys3 #gijane2 #willsmith #chrisrock #oscars #besttvever
Can't believe what I just saw live on screen pic.twitter.com/YiijPRQENt
— Guy Springthorpe (the pistol slug) (@GuySpringthorpe) March 28, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...