Oscars 2022: മികച്ച നടൻ വിൽസ്മിത്ത്, ജെസീക്ക ചസ്റ്റൻ മികച്ച നടി, സംവിധായകൻ ജെയ്ൻ കാംപിയോൺ

ആറ് പുരസ്കാരങ്ങൾ നേടി ഡ്യൂൺ ആണ് കൂടുതൽ ഓസ്കർ നേടിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 09:46 AM IST
  • കിം​ഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൽ സ്മിത്തിന് പുരസ്കാരം ലഭിച്ചത്
  • മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം ജെയ്ൻ കാംപിയോൺ നേടി
  • ദ പവർ ഓഫ് ഡോ​ഗ് എന്ന ചിത്രത്തിനാണ് ജെയ്ൻ കാംപിയോണിന് പുരസ്കാരം ലഭിച്ചത്
  • മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം കെന്നെത്ത് ബ്രനാ​ഗ് സ്വന്തമാക്കി
Oscars 2022: മികച്ച നടൻ വിൽസ്മിത്ത്, ജെസീക്ക ചസ്റ്റൻ മികച്ച നടി, സംവിധായകൻ ജെയ്ൻ കാംപിയോൺ

മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി വിൽ സ്മിത്ത്. കിം​ഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാര വേദിയിൽ വച്ച് വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചു. ഭാര്യയെ കളിയാക്കിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. ജെസീക്ക ചസ്റ്റൻ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ജെസീക്ക ചസ്റ്റൻ പുരസ്കാരം നേടിയത്.

മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം ജെയ്ൻ കാംപിയോൺ നേടി. ദ പവർ ഓഫ് ഡോ​ഗ് എന്ന ചിത്രത്തിനാണ് ജെയ്ൻ കാംപിയോണിന് പുരസ്കാരം ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം കെന്നെത്ത് ബ്രനാ​ഗ് സ്വന്തമാക്കി. ബെൽഫാസ്റ്റിന്റെ രചനയ്ക്കാണ് ബ്രനാ​ഗിന് പുരസ്കാരം ലഭിച്ചത്.

മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കർ എൻകാന്റോ നേടി. ആറ് പുരസ്കാരങ്ങൾ നേടി ഡ്യൂൺ ആണ് കൂടുതൽ ഓസ്കർ നേടിയിരിക്കുന്നത്. എഡിറ്റിങ്, ഒറിജിനൽ സ്കോർ, ശബ്ദലേഖനം, ഛായാ​ഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, വിഷ്വൽ എഫക്ട് എന്നിവയ്ക്കാണ് ഡ്യൂൺ പുരസ്കാരങ്ങൾ നേടിയത്.

Trending News