പാൻ ഇന്ത്യ തലത്തിൽ ഉള്ള ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്ന പ്രാദേശിക ഭാഷകളിൽ അവസാനമെത്തുക തമിഴും മലയാളവും ആയിരിക്കുമെന്ന് പൃഥ്വിരാജ്. എന്നാൽ ആ ഒരു തലത്തിലേക്ക് മലയാള സിനിമകൾ എത്തിയാൽ പിന്നെ മലയാള സിനിമ മേഖലയെ പിടിച്ച് നിർത്താൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമ മേഖലയിൽ അത്രയധികം കഴിവുകൾ ഉള്ള ഒരുപാട് പേരുണ്ടെന്നാണ് താരം പറയുന്നത്. കൂടാതെ രാജമൗലിയും ഒരിക്കൽ ഇതേ കാര്യം പറഞ്ഞുവെന്നും പൃഥ്വിരാജ്  ഓർത്തെടുത്തു. മലയാള സിനിമാമേഖലയിൽ അത്രയധികം കഴിവുകൾ ഉണ്ടെന്നും, ഒരു സ്പാർക്ക് കിട്ടിയാൽ പിന്നെ മലയാള സിനിമയെ പിടിച്ചാൽ കിട്ടില്ലെന്നും രാജമൗലി പറഞ്ഞതായി താരം പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദി ക്യൂ സ്റ്റുഡിയോസിന്റെ അഭിമുഖത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയായ കാപ്പ ക്രിസ്മസ് റിലീസായി ഇന്ന്, ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തി.   ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങളും പുറത്തുവന്ന് കഴിഞ്ഞു. ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.  സാധാരണയായി കാണപ്പെടുന്ന ഷാജി കൈലാസിന്റെ ടിപ്പിക്കൽ മാസ് സിനിമ മാത്രമല്ല കാപ്പ. അഭിമുഖങ്ങളിൽ എല്ലാം പൃഥ്വിരാജ് സൂചിപ്പിച്ചതുപോലെ ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ഇതിൽ കാണാം എന്നത് സത്യമായി മാറി.


ALSO READ: Prithviraj : "മലയാളത്തിൽ നിന്ന് ഉടൻ തന്നെ ഒരു പാൻ ഇന്ത്യ ഹിറ്റ് ചിത്രം ഉണ്ടാകും"; പൃഥ്വിരാജ്


ഇത്രയും വർഷങ്ങളിൽ കണ്ടുവന്നിരുന്ന ഷാജി കൈലാസ് മേക്കിങ്ങ് അല്ല ചിത്രത്തിലുള്ളത്. ഷോട്ട് മേക്കിങ്ങിൽ പോലും വ്യത്യസ്തത പുലർത്താൻ നിർബന്ധപൂര്വമായ ശ്രമം ചിത്രത്തിൽ ഉടനീളം കാണാം. അതിന് വലിയ കയ്യടിയും പ്രേക്ഷകർ നൽകുന്നുണ്ട്. ചിത്രത്തിന് മാസ്സ് അപ്പീൽ മാത്രമല്ല നൽകിയിരിക്കുന്നത്. ഇമോഷണൽ രീതിയിലും ചിത്രം അതേ നിലയ്ക്ക് മുന്നോട്ട് പോകുന്നുണ്ട്. 


സാധാരണയായി ഷാജി കൈലാസ് ചിത്രത്തിൽ ഇല്ലാത്തത് പലതും ചിത്രത്തിൽ ഉള്ളതുകൊണ്ട് തന്നെ ഒരു ഫ്രഷ്നസ് ചിത്രത്തിനുണ്ട്. പ്രകടനങ്ങൾ ഒരു നിരാശയും സമ്മാനിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്. അപർണ ബാലമുരളിയുടെയും അന്ന ബെന്നിന്റെയും പ്രകടനവും കയ്യടി നേടുന്നതാണ്. ആസിഫ് അലിയുടെ പ്രകടനത്തിലും സംതൃപ്തി പ്രേക്ഷകർ രേഖപ്പെടുത്തിയെങ്കിലും ഡയലോഗ് ഡലിവെറിയിൽ ചെറിയൊരു അപാകതയും പ്രേക്ഷകർ നൽകുന്നു. തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ജഗദീഷും ദിലീഷ് പോത്തനും ഞെട്ടിക്കുന്നുണ്ട്. കടുവയിൽ നിരാശരായിരുന്ന പ്രേക്ഷകർ കാപ്പയിൽ സംതൃപ്തരാണ്.


തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ.  ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.   തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


  ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  പി.ആർ.ഒ - ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.