ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയ നടിയാണ് പ്രിയ വാര്യര്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. നടി ശ്രീദേവിയുടെ ജീവിതം പറയുന്ന ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലും പ്രിയ അരങ്ങേറ്റം കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നടി ശ്രീദേവിയുടെ ജീവിതം പറയുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രം. പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്തിരിക്കുന്നത്.


അതിനിടയില്‍ ലൗവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രിയ ബോളിവുഡിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.


ലഖ്നൗ, ഡൽഹി, ഗുര്‍ഗൗണ്‍, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് പ്രിയ വാര്യര്‍ പറയുന്നു. 


ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.