Kochi : ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന് പിന്നാലെ മമ്മൂട്ടിയുടെ പുഴുവിനും ഡയറക്ട് ഒടിടി റിലീസ്. സോണി ലിവിൽ തന്നെയാണ് പുഴുവും എത്തുന്നത്. പുഴു ഡയറക്ട് ഒടിടിയിലെത്തുമെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സോണി ലിവ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.  മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. നവാഗതയായ രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായി ഡയറക്ട് ഒടിടി റിലീസിന് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്.  ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ഇതിനിടെ ദുൽഖർ സൽമാന്റെ സല്യൂട്ട് സോണി ലിവിൽ മാർച്ച് 18 ന് റിലീസ് ചെയ്യും.  ജനുവരി 14ന് തിയറ്റററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് സല്യൂട്ട്.


ALSO READ: Salute OTT Release : സല്യൂട്ടിന്റെ OTT റിലീസ്; ദുൽഖർ സൽമാനും താരത്തിന്റെ സിനിമ കമ്പനിക്കും വിലക്കേർപ്പെടുത്തി ഫിയോക്ക്


സല്യൂട്ട് ഒടിടിയിൽ പ്രീമിയർ ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് ദുൽഖർ സൽമാനും താരത്തിന്റെ സിനിമ നിർമാണ കമ്പനിയുമായ വേഫെറർ ഫിലിംസിനും തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് വിലക്കേർപ്പെടുത്തി. വ്യവസ്ഥ ലംഘിച്ച സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതിനാണ് ഫിയോക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദുൽഖർ ചിത്രം ജനുവരി 14ന് തിയറ്റററുകളിൽ റിലീസ് ചെയ്യാമെന്നായിരുന്നു ധാരണ. എന്നാൽ അത് ലംഘിച്ച ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന് നൽകി. ഇതെ തുടർന്നാണ് ഫിയോക്ക് നടനും താരത്തിന്റെ സിനിമ നിർമാണ കമ്പനിക്കും വിലക്കേർപ്പെടുത്തിയത്.


റോഷൻ ആൻഡ്രൂസാണ് സല്യൂട്ട് സിനിമയുടെ സംവിധായകൻ. ഒരു മുഴുനീള പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ട് സിനിയിലെത്തുന്നത്.  അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സല്യൂട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.