കൊച്ചി : നടൻ ദുൽഖർ സൽമാനും താരത്തിന്റെ സിനിമ നിർമാണ കമ്പനിയുമായ വേഫെറർ ഫിലിംസിനും വിലക്കേർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് (FEUOK). ദുൽഖറിന്റെ സല്യൂട്ട് എന്ന സിനിമ നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് വിലക്ക്.
വ്യവസ്ഥ ലംഘിച്ച സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതിനാണ് ഫിയോക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദുൽഖർ ചിത്രം ജനുവരി 14ന് തിയറ്റററുകളിൽ റിലീസ് ചെയ്യാമെന്നായിരുന്നു ധാരണ. എന്നാൽ അത് ലംഘിച്ച ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന് നൽകി. ഇതെ തുടർന്നാണ് ഫിയോക്ക് നടനും താരത്തിന്റെ സിനിമ നിർമാണ കമ്പനിക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 18ന് സോണി ലിവിലുടെ ചിത്രത്തിന്റെ റിലീസ്. റോഷൻ ആൻഡ്രൂസാണ് സല്യൂട്ട് സിനിമയുടെ സംവിധായകൻ. ഒരു മുഴുനീള പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ട് സിനിയിലെത്തുന്നത്.
അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സല്യൂട്ട്.
ബോബി സഞ്ജയുടെയാണ് തിരക്കഥ. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയൻ, അലൻസിയർ, സാനിയ ഇയ്യപ്പൻ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.