Kochi : മമ്മൂട്ടി - പാർവതി തിരുവോത്ത് ചിത്രം പുഴുവിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം തീയേറ്ററുകളിലായിരിക്കും റിലീസ് ചെയ്യുകയെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവാഗതയായ രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തതിന് പിന്നാലെ സിനിമ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. മമ്മൂട്ടി ഒരു നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായിട്ടാണ് എത്തുന്നതെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നത്.മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് അറിഞ്ഞാൽ എല്ലാവരും ഞെട്ടിപോകുമെന്ന് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന പാർവതി തിരുവോത്ത് പറഞ്ഞിരുന്നു.


ALSO READ: Oscars 2022 Nominations | മലയാളി സംവിധായകയുടെ ഡോക്യുമെന്ററി ചിത്രം 'റൈറ്റിങ് വിത്ത് ഫയർ' ന് ഓസ്കാ‍‍ർ നോമിനേഷൻ


മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


ALSO READ: Archana 31 Not Out Movie | അവസാനം തോക്കെടുത്ത് അർച്ചന; കല്യാണം നടക്കുവോ? സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്


മമ്മൂട്ടിയെ മുമ്പ് കസബ എന്ന സിനിമയിലെ സംഭാഷണങ്ങളുടെ പേരിൽ പാർവതി തിരുവോത്ത് വിമർശിച്ചിരുന്നു. അതിന് ശേഷം ട്രോളന്മാരുടെയും മമ്മൂട്ടി ആരാധകരുടെയും വൻ ആക്രമണമാണ് പാർവതിക്ക് നേരിടേണ്ടി വന്നിരുന്നത്. ഇപ്പോൾ രണ്ട് പേരും ഒന്നിച്ച് പുതിയ സിനിമയിൽ അഭിനയിക്കുന്ന സിനിമ പുറത്തെത്താൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.