Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും
SS Rajamouli തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന `RRR`-ൽ ജൂനിയർ എൻ.ടി.ആറും (NTR) രാം ചരണുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഔദ്യോഗിക ട്വിറ്റർ (Twitter) പേജിലൂടെയാണ് റിലീസ് തീയതി അറിയിച്ചത്
Hyderabad: ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “രുധിരം രണം രൗദ്രം ” ("RRR") ഒക്ടോബർ 13-ന് തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. SS Rajamouli തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന "RRR"-ൽ ജൂനിയർ എൻ.ടി.ആറും (NTR) രാം ചരണുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഔദ്യോഗിക ട്വിറ്റർ (Twitter) പേജിലൂടെയാണ് റിലീസ് തീയതി അറിയിച്ചത്.
മുമ്പ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ജനുവരി 8-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. DVV പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ (Cinema) പ്രമേയം 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ
അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ്.
ALSO READ: Prithviraj in Maldives: അല്ലിക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി
രാം ചരൺ (Ram Charan) രാമ രാജുവായും ജൂനിയർ എൻ.ടി.ആർ (Jr.NTR) കോമരം ഭീമായും ആണ് സിനിമയിലെത്തുന്നത്. ഇവരെ കൂടാതെ ആലിയ ഭട്ടും (Alia Bhatt) അജയ് ദേവ്ഗണും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് സിനിമയുടെ നിർമ്മാണം നിർത്തിവെച്ചിരുന്നു.2020 ഒക്ടോബറോട് കൂടിയാണ് സിനിമയുടെ നിർമ്മാണം പുനരാരംഭിച്ചത്.
ALSO READ: Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ
സിനിമയുടെ ടീസർ (Teaser) പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാന ബി ജെ പിയാണ് രംഗത്തെത്തിയത്. സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്. തെലങ്കാനയിലെ ഗോത്രവിഭാഗം ആരാധിക്കുന്ന കോമരം ഭീം എന്ന മൂര്‍ത്തിയെ വികലമായി ചിത്രീകരിക്കുന്നതിലൂടെ ആ സമൂഹത്തെ അവഹേളിച്ചിരിക്കുകയാണെന്ന് BJP തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ടി സഞ്ജയ് പറഞ്ഞിരുന്നു. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ ഗോത്ര നേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും എന്നാല്‍, ഇത് അവരുടെ ജിവിതകഥയല്ല എന്നും RRR സിനിമ പ്രഖ്യാപിച്ചപ്പോള്‍ രാജമൗലി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.