മലയാളികൽ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ് പപ്പുവും രതിയും. ഇവർ ഒരേ ഫ്രെയിമിൽ വന്നാലോ.  അതേ... താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന പൊതുയോ​ഗത്തിൽ ഒരു അപൂർവ സം​ഗമം നടന്നിരിക്കുകയാണ്.  അതായത് മലയാളികൾ എന്നും ഓർത്തിരിക്കുന്ന പപ്പു, രതി എന്നീ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. 'തിനിർവേദം എന്ന ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിലെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Prithviraj: പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം


രതിനിർവേദം പുറത്തിറങ്ങിയത് 1978 ലാണ്.  പദ്മരാജന്റെ തിരക്കഥയിൽ ഭരതനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കൗമാര പ്രായക്കാരനായ പപ്പുവും അവന്റെ രതിച്ചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിൽ പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് അന്ന് വേഷമിട്ടത്.   രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങുന്നത് 2011 ലാണ്.  ചിത്രം സംവിധാനം ചെയ്തത് ടി കെ രാജീവ്‍കുമാർ ആയിരുന്നു.  ചിത്രത്തിൽ പപ്പുവായി ശ്രീജിത്ത് വിജയ് എത്തിയപ്പോൾ രതിയായി വേഷമിട്ടത് ശ്വേത മേനോനാണ്. 33 വർഷത്തിനു ശേഷം പിറന്ന റീമേക്ക് ഏറെ ഓളമുണ്ടാക്കിയിരുന്നു.


Also Read: Rajyog 2023: മഹാകേദാർ രാജയോഗം ഈ രാശിക്കാർക്ക് നൽകും കോടീശ്വര യോഗം!


കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.  ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.