Prithviraj: പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം

Prithviraj surgery updates: വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2023, 02:47 PM IST
  • കാലിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • പൃഥ്വിരാജിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
  • ജി.ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Prithviraj: പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം

കൊച്ചി: ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കാലിലെ ലിഗമെന്റിലായിരുന്നു പൃഥ്വിരാജിന് പരിക്കേറ്റത്. ലിഗമെന്റിൽ കീ ഹോൾ ശസ്ത്രക്രിയയ്ക്കാണ് താരം വിധേയനായത്. 

വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരിൽ വെച്ച് ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെഎസ്ആർടിസി ബസിലെ സംഘട്ടന രംഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഇറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നു എന്നാണ് വിവരം.

ALSO READ: മുഴുനീള കോമഡി ചിത്രം 'കെങ്കേമം' ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

പരിക്കേറ്റതിനെ തുടർന്ന് പൃഥ്വിരാജിനെ ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് എക്‌സ്‌റേയും സ്‌കാനിംഗും പൂർത്തിയാക്കി വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. 

പൃഥ്വിരാജിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാരാണ്. അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനം കോശിയും സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ. സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. 

ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും വിലായത്ത് ബുദ്ധ എന്നാണ് വിവരം. പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രം വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. 

ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. ചന്ദനത്തടികൾ കടത്തുന്ന കള്ളക്കടത്തുകാരനാണ് ഡബിൾ മോഹനൻ. ചന്ദന മരത്തിന് വേണ്ടി ഗുരുവും ശിഷ്യനും തമ്മിൽ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും തുടർന്നുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ചിത്രം പറയുന്നത്. പ്രിയംവദയാണ് ചിത്രത്തിലെ നായിക. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News