Amitabh Bachchan തന്റെ പ്രണയം അംഗീകരിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് Rekha
ജയാ ബച്ചനെ വിവാഹം കഴിക്കുന്നതിന് മുൻപ് അദ്ദേഹത്തിനുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും എല്ലാവർക്കും അറിയാവുന്നതാണ്.
നമ്മുടെയെല്ലാം ബിഗ് ബി അമിതാഭ് ബച്ചനേയും (Amitabh Bachchan) കുടുംബത്തെയും അറിയാത്തവർ ആരുമില്ല അല്ലേ..? അതുപോലെ തന്നെ ജയാ ബച്ചനെ വിവാഹം കഴിക്കുന്നതിന് മുൻപ് അദ്ദേഹത്തിനുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും എല്ലാവർക്കും അറിയാവുന്നതാണ്. അതിൽ പ്രസിദ്ധം രേഖയുമായുള്ള പ്രണയകഥയാണ്.
അമിതാഭിന്റെയും (Amitabh Bachchan) രേഖയുടെയും പ്രണയകഥ ചർച്ചയായത് 1984 കളിലായിരുന്നു. പല അഭിമുഖങ്ങളിലും തനിക്ക് അമിതാഭിനോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് രേഖ (Rekha) തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല് ഇത് ഒരിക്കല് പോലും ബിഗ് ബി അംഗീകരിച്ചിരുന്നില്ല.
Also Read: പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri
വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അദ്ദേഹത്തെ പ്രൊപ്പോസ് (Propose) ചെയ്‌തിരുന്നുവെന്നും തന്നോടുള്ള സ്നേഹം അദ്ദേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ടെന്നും രേഖ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അത് എന്താണെന്നുവച്ചാൽ വിവാഹിതനായത് കൊണ്ടും കൂടാതെ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് തന്നോടുള്ള സ്നേഹത്തെ കുറിച്ച് അമിതാഭ് (Amitabh Bachchan) ആരോടും പറയാതിരുന്നതെന്നാണ് രേഖ വ്യക്തമാക്കുന്നത്.
മാത്രമല്ല തന്റെ പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനും അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം തന്നോട് ഒന്നും തുറന്നുപറയാത്തതെന്നും താരം പറയുന്നുണ്ട്. എന്തായാലും അതൊരു മനോഹരമായ കാര്യമാണെന്ന് താനും കരുതുന്നവെന്നും രേഖ (Rekha) പറയുന്നു.
Also Read: Mouni Roy വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ
ഞാൻ പൊതുജനങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാറില്ല. എന്നാൽ എനിക്ക് അദ്ദേഹത്തോടുള്ള പ്രണയത്തെ കുറിച്ചോ അദ്ദേഹം എന്നെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്നോ ഒന്നുമല്ല പൊതുജനത്തിന് അറിയേണ്ടതെന്ന് പറഞ്ഞ രേഖ (Rekha)) തന്നെ സ്‌നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് നടി രേഖ നടക്കുന്നതെന്ന് പറഞ്ഞ് ചിലരെന്നെ പരിഹസിച്ചിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.