പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri

കോവിഡ് രോഗബാധയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി.    

Written by - Ajitha Kumari | Last Updated : Jan 18, 2021, 12:10 PM IST
  • തൊണ്ണൂറ്റിഏഴാം വയസിൽ കോവിഡിനെ പൊരുതി തോൽപ്പിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ മുത്തശ്ശൻ ഉണ്ണികൃഷ്ൻ നമ്പൂതിരി.
  • ദേശാടനം മുതലുള്ള അദ്ദേഹത്തിന്റെ സിനിമയും കഥാപാത്രവും അത്ര പെട്ടെന്നൊന്നും നമ്മൾക്ക് മറക്കാൻ കഴിയില്ല.
  • ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കൾ അറിയിച്ചു.
പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri

തൊണ്ണൂറ്റിഏഴാം വയസിൽ കോവിഡിനെ പൊരുതി തോൽപ്പിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ മുത്തശ്ശൻ ഉണ്ണികൃഷ്ൻ നമ്പൂതിരി.  ഉണ്ണി നമ്പൂതിരി എന്നുപറയുമ്പോൾ നമ്മുടെ മലയാളികൾക്ക് പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല അല്ലേ.  ദേശാടനം മുതലുള്ള അദ്ദേഹത്തിന്റെ സിനിമയും കഥാപാത്രവും അത്ര പെട്ടെന്നൊന്നും നമ്മൾക്ക് മറക്കാൻ കഴിയില്ല.   

കോവിഡ് രോഗബാധയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി (Unni Namboothiri).  ഇപ്പോൾ കോവിഡ് നെഗറ്റീവായിയെന്ന വാർത്ത അദ്ദേഹത്തിന്റെ മകൻ ദേവദാസാണ് വ്യക്തമാക്കിയത്.  ആദ്യം ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അന്ന് കോവിഡ് നെഗറ്റീവ് (Covid Negative) ആയിരുന്നു.  ശേഷം രോഗം ഭേദമായത്തിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ വീണ്ടും പനി പിടിക്കുകയും തുടർന്ന് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസ്റ്റിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.  

Also Read: വിവാഹം പഴഞ്ചൻ ഏർപ്പാട്, വിവാഹം കഴിക്കാത്ത തനിക്ക് കാമുകനും ഒരു കുഞ്ഞുമുണ്ട്: Mahie Gill 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസം അദ്ദേഹത്തിന് ഐസിയുവിൽ കഴിയേണ്ടി വന്നുവെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.  ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കൾ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News