New Delhi: രാജ്‌കുമാർ റാവു (Rajkummar Rao) നായകനായി എത്തുന്ന ഹൊറർ സിനിമ  റൂഹിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു, ജാൻവി കപൂറാണ് സിനിമയിൽ പ്രേതമായി എത്തുന്നത്. ചൊവ്വാഴ്ച്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. "സ്ത്രീ" എന്ന സിനിമയുടെ തുടർച്ചയായി ആണ് റൂഹി എത്തുന്നത്. സ്ത്രീയിൽ പ്രേതമായി എത്തിയത് ശ്രദ്ധ കപൂറായിരുന്നെങ്കിൽ (Shraddha Kapoor) ഇവിടെ ജാൻവി കപൂറാണ്. ഹണിമൂൺ സമയത്ത് വധുവിനെ തട്ടികൊണ്ട് പോകുന്ന കഥാപാത്രമാണ് ജാൻവി കപൂറിന്റേത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തട്ടികൊണ്ട് പോയി വനത്തിൽ ഒളിപ്പിച്ചിരുന്ന പെൺകുട്ടികളെ രക്ഷിക്കാൻ എത്തുന്ന 2 യുവാക്കൾക്കായി ആണ് രാജ് കുമാർ റാവും (Rajkummar Rao)വരുൺ ശർമയും എത്തുന്നത്. സിനിമയുടെ പേര് ആദ്യം റൂഹ് അഫ്സ എന്നും റൂഹ് അഫ്സനായെന്നുമാണ് നിശ്ചയിച്ചിരുന്നത്. പിന്നീടാണ് റൂഹി എന്ന പേര് തെരഞ്ഞെടുത്തത്.  രാജ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് (Social Media)ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌.



ജാൻവി കപൂറിന് മോക്ഷം കിട്ടണമെങ്കിൽ കല്യാണം കഴിക്കണം. സിനിമയിൽ (Cinema)സ്ഥിരം പ്രേത സിനിമകളിലെ ക്ലിഷേകളായ ചുറ്റും കറക്കാവുന്ന തലയും, തിരിഞ്ഞിരിക്കുന്ന കാൽപാദവും ഒക്കെയുണ്ട്. പക്ഷെ ട്രെയ്‌ലറിൽ നിന്ന് തന്നെ ജാൻവി കപൂറിന്റെ അഭിനയ മികവ് പ്രതീക്ഷ നൽകുന്നുണ്ട്. അതെ സമയം രാജ് കുമാർ റാവു തന്റെ പഴയ സിനിമയായ ലുഡോയെ അനുസ്മരിപ്പിക്കുന്ന പ്രകടനം ആണ് സിനിമയിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. 


ALSO READ: IFFK Kochi: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി


സിനിമയിലെ തീവ്രമായ അവസരങ്ങളിൽ വരുണിന്റേയും (Varun Sharma) രാജ്‌കുമാറിന്റെയും തമാശകൾ ആശ്വാസമായി എത്തുന്നെന്നാണ് പ്രതീക്ഷിക്കുന്നത്.  മാഡ് ഡോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിനേശ് വിജയനും മൃഗദീപ് സിംഗ് ലംബയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ മാർച്ച് 11 ന് തീയേറ്ററുകളിലെത്തും (Theater).



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.