മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ടസ്റ്ററിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.  ഇന്ന്, നവംബർ 11 ന് അർദ്ധരാത്രി മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 7 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പൊൾ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൽ മ്മൂട്ടിയോടൊപ്പം തന്നെ ബിന്ദു പണിക്കരുടെ കഥാപാത്രവും വളരെയേറെ പ്രശംസ നേടിയിരുന്നു. പ്രേക്ഷക പ്രശംസയോടൊപ്പം വളരെ മികച്ച നിരൂപക പ്രശംസയും നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.  മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭമാണ് റോഷാക്ക്. മമ്മൂട്ടിക്കും ബിന്ദു പണിക്കർക്കും പുറമെ ഷറഫുദീൻ, സഞ്ജു ശിവരാം, ഗ്രേസ് ആന്റണി, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ എടുത്ത് പറയേണ്ടത് മമ്മൂട്ടി എന്ന അതുല്യ നടന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ്. കഥയ്ക്ക് അനുസരിച്ച് ഗംഭീരമായി ലൂക്ക് ആന്റണി തിരശീലയിൽ എത്തുന്നുണ്ട്. 


ALSO READ: Rorschach OTT : മമ്മൂട്ടിയുടെ റോഷാക്ക് ഒടിടിയിൽ ഉടനെത്തും; എവിടെ, എപ്പോൾ കാണാം?


മേക്കിങാണ് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊരു സവിശേഷത. സംവിധായകൻ നിസാം ബഷീർ മനോഹരമായി സിനിമ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു ത്രില്ലിങ് അനുഭവം നൽകാൻ ചിത്രത്തിന് സാധിച്ചിരുന്നു. അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞതുപോലെ ഒരു എക്സപ്പീരിമെന്റ്റ് സിനിമ തന്നെയാണ് റോഷാക്ക്. ആ എക്സപ്പീരിമെന്റ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യും.  ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോണറിനോട് ചിത്രം 100% നീതി പുലർത്തിയിട്ടുണ്ട്.


സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - ചിത്ര സംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.