Hyderabad : എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർആർആർ നാളെ മാർച്ച് 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ ടിക്കറ്റ് വിലയാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. തെലങ്കാനയിലും, ആന്ധ്രാപ്രദേശിലും ഇതിനോടകം ടിക്കറ്റുകൾ വിറ്റഴിച്ച് കഴിഞ്ഞു. ഇപ്പോൾ ഡൽഹിയിലെ ഒരു തിയേറ്ററിൽ ടിക്കറ്റിന്റെ വില 2100 രൂപയാണ്. ചിത്രത്തിൻറെ പ്രീബുക്കിങിനോട് അനുബന്ധിച്ച് വളരെ വേഗമാണ് ടിക്കറ്റുകൾ വിറ്റു തീരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് ഘട്ടില്‍ ആർആർആറിന്റെ 3ഡി പ്ലാറ്റിന ടിക്കറ്റിന് 1900 രൂപയും 3ഡി പ്ലാറ്റിന സുപ്പീരിയർ ടിക്കറ്റിന് 2100 രൂപയുമാണ് വില. മുംബൈയിലെ പിവിആറിലും, ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാളിലും ആർആർആറിന്റെ ടിക്കറ്റുകൾക്ക് സമാനമായ വിലയാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.


ALSO READ: Jagathy in CBI 5 : ഒടുവിൽ വിക്രമെത്തി; സിബിഐ 5 ന്റെ പുതിയ പോസ്റ്റർ പങ്ക് വെച്ച് ജഗതി ശ്രീകുമാർ


ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങളെയാണ്  അവതരിപ്പിക്കുന്നത്. ഇതിൽ ആര് വിജയിക്കും,  ഇവർ ഒന്നാകുമോ, എങ്ങനെ ഒന്നാകും എന്നതാണ് ആർ ആർ ആർ ചിത്രത്തിന്റെ ഹൈലൈറ്റ്.  കേരളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയെക്കാൾ ഒരുപടി മുന്നിൽ ആർ ആർ ആർ എത്തുമെന്ന്  രാജമൗലി പറഞ്ഞിരുന്നു.


ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർ ആർ ആർ. 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപ്പോട്ടുകൾ. 350 കോടി മുതൽ മുടക്കിൽ ചെയ്ത ബാഹുബലിയെക്കാൾ സിനിമാ പ്രേക്ഷകർക്ക് ഗംഭീര ചലച്ചിത്രാനുഭവമായിരിക്കും ആർ ആർ ആർ നൽകുകയെന്നാണ് പ്രതീക്ഷ.


കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ്  ചിത്രത്തിന്റെ വിതരണം  ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ ആർ ആർ ആർ ന്റെ പ്രദർശനം മാർച്ച് 25 രാവിലെ ആറ് മണി മുതൽ ആരംഭിക്കും. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 


രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.  ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.