Jagathy in CBI 5 : ഒടുവിൽ വിക്രമെത്തി; സിബിഐ 5 ന്റെ പുതിയ പോസ്റ്റർ പങ്ക് വെച്ച് ജഗതി ശ്രീകുമാർ

വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി  തിരിച്ചെത്തുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 12:23 PM IST
  • വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്.
  • ജഗതിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്.
  • ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്.
  • മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു.
 Jagathy in CBI 5 : ഒടുവിൽ വിക്രമെത്തി; സിബിഐ 5 ന്റെ പുതിയ പോസ്റ്റർ പങ്ക് വെച്ച് ജഗതി ശ്രീകുമാർ

Kochi : സേതുരാമയ്യരോടൊപ്പം സിബിഐ 5 ദി ബ്രയിനിൽ വിക്രവും എത്തുന്നു . ചിത്രത്തിൻറെ പുതിയ പോസ്റ്റർ ജഗതി ശ്രീകുമാർ പങ്ക് വെച്ചു. ഇതിനോടകം ചിത്രത്തിൻറെ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ജഗതിയുടെ തിരിച്ച് വരവിന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ജഗതിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ചിത്രത്തിൻറെ പേരും മോഷൻ പോസ്റ്ററും ഫെബ്രുവരി 26 ന് പുറത്ത് വിട്ടിരുന്നു.

ALSO READ: Pathaam Valavu : പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ പത്താം വളവ് തീയേറ്ററുകളിൽ എത്തുന്നു

മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം 2021  നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്.

ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു. അതിന് ശേഷം ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിൻറെ അഞ്ചാം ഭാഗം കൂടി ഇറങ്ങുന്നതോട് കൂടി ഒരു അപൂർവ റെക്കോർഡ് കൂടി നേടുകയാണ് ഈ സീരീസ്.  ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

 

Trending News