മുഖക്കുരുവിന്റെ പേരിൽ അപകർഷതാ ബോധം ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി Sai Pallavi
പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരം ഞൊടിയിടയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രത്യേകിച്ചും മലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരം ഞൊടിയിടയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
സായ് പല്ലവി (Sai Pallavi) എന്നുകേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് മലർ മിസ് തന്നെയാണ്. നല്ലൊരു അഭിനേത്രി എന്നതുപോലെതന്നെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് താരം.
Also Read: Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍
മാത്രമല്ല മേക്കപ്പ് അധികം ഉപയോഗിക്കാത്ത വിരലിൽ എണ്ണാവുന്ന നായികമാരിൽ ഒരാള് കൂടിയാണ് സായ് പല്ലവി. അതിന്റെ തെളിവാണ് ആദ്യ ചിത്രമായ പ്രേമം മുതൽ റിലീസിന് തയ്യാറെടുക്കുന്ന വീരാട പർവ്വം വരെയുള്ള ചിത്രങ്ങൾ.
ഇപ്പോഴിതാ താരം ഒരഭിമുഖത്തിൽ പറഞ്ഞ കാര്യം വൈറലാകുകയാണ്എ. അത് മറ്റൊന്നുമല്ല ആദ്യ കാലത്ത് മുഖക്കുരു കാരണം തന്റെ ആത്മവിശ്വസം നഷ്ടപ്പെട്ടിരുന്നുവെന്ന് സായ് പല്ലവി പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read: ചാക്കോച്ചനോട് കട്ട അസൂയായിരുന്നു തനിക്ക്; വെളിപ്പെടുത്തലുമായി താരം
തന്റെ ആ വിഷമം മാറിയത് പ്രേമം സിനിമ പുറത്തിറങ്ങിയപ്പോഴാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. അന്നാണ് തനിക്ക് മനസിലായത് പുറമെയുള്ള സൗന്ദര്യമല്ല യഥാർത്ഥ സൗന്ദര്യമെന്നും ആത്മവിശ്വാസമാണ് യഥാർത്ഥ സൗന്ദര്യമെന്നും സായ് പല്ലവി വ്യക്തമാക്കി.
തന്റെ മുഖത്തെ മുഖക്കുരു കാരണം ചെറിയ പ്രശ്ങ്ങളള്ള താൻ അഭിമുഖീകരിച്ചതെന്ന് നേരത്തെയും സായ് പല്ലവി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.