ഖുഷിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് സായ് പല്ലവി

സായ് പല്ലവി പങ്കുവെക്കുന്ന ചിത്രങ്ങൾ മിക്കതും അലസതയോടെ സമാധാനത്തോടെയിരിക്കുന്നതാണ്.    

Last Updated : Oct 1, 2020, 05:39 PM IST
  • സായ് പല്ലവി (Sai Pallavi) സോഷ്യൽ മീഡിയയിൽ സജീവമാണ്.
  • തന്റെ വളർത്തുനായയായ ഖുഷി (Kushie)ക്കൊപ്പം പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുന്ന സായിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഖുഷിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് സായ് പല്ലവി

ഈ കൊറോണ (Covid19) കാലത്ത് സാധാരണ മനുഷ്യരെപ്പോലെ തന്നെ താരങ്ങളും അവനവന്റെ വീടുകളിൽ തന്നെയാണ് സമയം ചെലവഴിച്ചത്.  മാത്രമല്ല ഈ സമയം സജീവമല്ലാത്ത പല താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തു.  

സായ് പല്ലവിയും (Sai Pallavi) സോഷ്യൽ മീഡിയയിൽ സജീവമാണ്.  താരം പങ്കുവെക്കുന്ന ചിത്രങ്ങൾ മിക്കതും അലസതയോടെ സമാധാനത്തോടെയിരിക്കുന്നതാണ്.  അങ്ങനെ പങ്കുവെച്ച ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  തന്റെ വളർത്തുനായയായ ഖുഷി (Kushie)ക്കൊപ്പം പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുന്ന സായിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.     

Also read: മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobhana 

ഇപ്പോൾ വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് തിരിയുന്നതിന് മുൻപുള്ള കുറച്ചു ദിവസങ്ങൾ കൂടി ആഘോഷമാക്കുകയാണ് താരം.  കാഷ്വൽ ബ്ല്യൂ പാന്റും ടി ഷർട്ടും ധരിച്ച് ഇരിക്കുന്ന സായിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.   

 

 
 
 
 

 
 
 
 
 
 
 
 
 

Ft. Bowbow #Kushie 

A post shared by Sai Pallavi (@saipallavi.senthamarai) on

 

പ്രേമത്തിലെ 'മലർ മിസ്' (Malar Miss) ആയി മലയാളത്തിലേക്ക് ചേക്കേറിയ പ്രിയ താരമാണ് സായ് പല്ലവി (Sai Pallavi). മറ്റ് തെന്നിന്ത്യൻ ഭാഷകളിലൊക്കെ താരം അഭിനയിച്ചിട്ടിട്ടുണ്ടെങ്കിലും ഇന്നും മലർ മിസിന്റെ പേരിലാണ് താരം അറിയപ്പെടുന്നത്. 

More Stories

Trending News