ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല തെറിച്ച കൈ'. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി. കാര്‍മിക് സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിൻ്റെ കഥ സംവിധായകൻ്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തൻ്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ താരനിർണ്ണയം പൂർത്തിയായി വരുന്നു.


ALSO READ: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി


സ്റ്റോറി ഐഡിയ :മനു പ്രദീപ് & മുഹദ്, എഡിറ്റർ: അഖിൽ എ.ആർ, സംഗീതം: വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റതൈക്കൽ, ആർട്ട്: അരുൺ കല്ലുമൂഡ്, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്റ്യൂംസ്: ഷെഹന, ആക്ഷൻ: സുധീഷ് കുമാർ, ഡിസൈൻസ്: മൂൺ മാമ, പി.ആർ.ഒ: സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണ്ണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് സംവിധായകൻ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.