ന്യൂഡല്‍ഹി; ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബത്തിനൊപ്പം സുഷാന്തിന്‍റെ വേര്‍പാട് ആരാധകരെയും സുഹൃത്തുക്കളേയും വേദനയിലാഴ്ത്തി. ജൂണ്‍ 14നു മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു നാളുകളായി താരം വിഷാദരോഗത്തിനു അടിമയായിരുന്നു എന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് നിഗമനം. 


ഹാർദിക്കിന്‍റെ നടാഷ ദേവതയെ പോലെ.... ചിത്രങ്ങള്‍ കാണാം


സംഭവത്തില്‍ സുഷാന്തിന്‍റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ കേസന്വേഷണം പുരോഗമിക്കുകയാണ്. കേസന്വേഷണത്തിന്‍റെ ഭാഗമായി ജൂലൈ ഒന്ന് ചൊവ്വാഴ്ച ചലച്ചിത്ര താരം സഞ്ജന സംഘിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. 


'ദിൽ ബെച്ചാര' എന്ന ചിത്രത്തില്‍ സുഷാന്തിനൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് സഞ്ജന. 'ദിൽ ബെച്ചാര'യുടെ ഷൂട്ടിംഗിനിടെ സുഷാന്തിനെതിരെ ഉയര്‍ന്ന ഗുരുതരമായ മീടൂ (#MeToo) ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ല എന്നാണ് സഞ്ജന പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. 


See Pics: മികച്ച ഫോട്ടോകളടങ്ങിയ നിധിപ്പെട്ടിയാണ് സാറയുടെ ഇന്‍സ്റ്റഗ്രാം...


ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ദിൽ ബെച്ചാരയിലേക്ക് തന്നെ തിരഞ്ഞെടുത്തത് ഓഡീഷനിലൂടെയാണെന്നും 2018ലാണ് സംവിധായകന്‍ മുകേഷ് ഛബ്രയുമായി കരാറില്‍ ഒപ്പുവച്ചതെന്നും താരം പറഞ്ഞു.  


സുഷാന്ത്‌ സിംഗ് രാജ്പുതാണ് (Sushant Singh Rajput) ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് പിന്നീടാണ് താന്‍ അറിഞ്ഞതെന്നും താരം പറഞ്ഞു. സിനിമയുടെ സെറ്റുകളിൽ വച്ചാണ് താന്‍ ആദ്യമായി സുഷാന്തിനെ പരിചയപ്പെടുന്നതെന്നും താരം പറഞ്ഞു. നിരവധി പ്രമുഖരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച ഒരു സംഭവമായിരുന്നു 2018ലെ മീടൂ വെളിപ്പെടുത്തലുകള്‍. 


Viral Video: അമ്മയുടെ വിവാഹനാളില്‍ കണ്ണുനിറഞ്ഞ് വനിതയുടെ മകള്‍!!


സുഷാന്ത്‌ തന്നോട് അമിതമായ സൗഹൃദം കാണിക്കുന്നതായി സഞ്ജന ആരോപിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.  മാധ്യമങ്ങളിലും മഞ്ഞ പത്രങ്ങളിലും വന്ന ഈ റിപ്പോര്‍ട്ടുകളാണ് താരം ചോദ്യം ചെയ്യലില്‍ നിഷേധിച്ചത്. ആ സമയത്ത് താന്‍ അമ്മയ്ക്കൊപ്പം അമേരിക്കയില്‍ ആയിരുന്നുവെന്നും സുഷാന്തിനെതിരായ ആരോപണങ്ങളെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും താരം മൊഴിയില്‍ വ്യക്തമാക്കി. 


തിരികെ നാട്ടിലെത്തിയ ശേഷം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു താന്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തമാക്കിയിരുന്നുവെന്നും താരം പറഞ്ഞു. ഈ ആരോപണങ്ങളില്‍ സുഷാന്ത് ഏറെ വേദനിച്ചിരുന്നു. തന്‍റെ സല്‍പേരിനു കളങ്കം വരുത്താന്‍ ആരോ മനപൂര്‍വം ചെയ്യുന്നതാണ് ഇതെല്ലാമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എന്നാല്‍, അതാരാണെന്നു പറഞ്ഞില്ല.-സഞ്ജന കൂട്ടിചേര്‍ത്തു. 


മാസ്ക്കു൦ ഹെല്‍മറ്റുമില്ല; ബിജെപി നേതാവിന്‍റെ 50 ലക്ഷത്തിന്‍റെ ബൈക്കില്‍ CJI


എന്നാല്‍, സുഷാന്തിന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചോ വിഷാദരോഗത്തെ കുറിച്ചോ തനിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. സുഷാന്തിന്‍റെ അടുത്ത  ബന്ധുക്കളടക്കം 28പേരുടെ മൊഴിയാണ് മുംബൈ പോലീസ് ഇതുവരെ രേഖപ്പെടുത്തിയത്.